- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 വർഷം സൈന്യത്തിന് വേണ്ടി ചോര നീരാക്കിയിട്ടും ഈ അപമാനം എങ്ങനെ സഹിക്കും ? വിരമിച്ചപ്പോൾ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി; അസം പൊലീസിന്റെ നടപടിയിൽ ഹൃദയം തകർന്ന് മുഹമ്മദ് അസ്മൽ ഹഖ്
ഗുവാഹത്തി: 30 വർഷം ഇന്ത്യൻ സൈന്യത്തിന് വേണ്ടി ജീവിതം അർപ്പിച്ച സൈനികൻ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് അസം പൊലീസ്. എന്നയാൾക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസറായി വിരമിച്ച ചയ്യഗാവ് സ്വദേശിക്കെതിരെയാണ് അസം പൊലീസ് കേസെടുത്തത്. 'എനിക്കു വളരെ സങ്കടമുണ്ട്. ഞാൻ ഏറെ കരഞ്ഞു. എന്റെ ഹൃദയം തകർന്നു. 30 വർഷത്തെ സർവീസിനുശേഷം ഇങ്ങനെ ഒരു അപമാനം സഹിക്കേണ്ടിവന്നല്ലോ..! ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈന്യത്തെ സേവിക്കാൻ കഴിയുന്നതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ഹഖ് ചോദിക്കുന്നു. ഹഖിനെതിരായ കേസ് ഫോറിനേഴ്‌സ് ട്രിബ്യൂണൽ അടുത്തമാസം 13നു പരിഗണിക്കും. 2012ൽ ഹഖിന്റെ ഭാര്യ മുംതാസ് ബീഗത്തിനെതിരേയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സമയം ഇന്ത്യക്കാരാണെന്നു തെളിയിക്കുന്ന രേഖകൾ ഹഖും ഭാര്യയും സമർപ്പിച്ചു. ഇതിനുശേഷമാണ് ഹഖിനെതിരേ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ അസം പൊലീസ് പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിൽ
ഗുവാഹത്തി: 30 വർഷം ഇന്ത്യൻ സൈന്യത്തിന് വേണ്ടി ജീവിതം അർപ്പിച്ച സൈനികൻ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് അസം പൊലീസ്. എന്നയാൾക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസറായി വിരമിച്ച ചയ്യഗാവ് സ്വദേശിക്കെതിരെയാണ് അസം പൊലീസ് കേസെടുത്തത്.
'എനിക്കു വളരെ സങ്കടമുണ്ട്. ഞാൻ ഏറെ കരഞ്ഞു. എന്റെ ഹൃദയം തകർന്നു. 30 വർഷത്തെ സർവീസിനുശേഷം ഇങ്ങനെ ഒരു അപമാനം സഹിക്കേണ്ടിവന്നല്ലോ..! ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈന്യത്തെ സേവിക്കാൻ കഴിയുന്നതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ഹഖ് ചോദിക്കുന്നു.
ഹഖിനെതിരായ കേസ് ഫോറിനേഴ്‌സ് ട്രിബ്യൂണൽ അടുത്തമാസം 13നു പരിഗണിക്കും. 2012ൽ ഹഖിന്റെ ഭാര്യ മുംതാസ് ബീഗത്തിനെതിരേയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സമയം ഇന്ത്യക്കാരാണെന്നു തെളിയിക്കുന്ന രേഖകൾ ഹഖും ഭാര്യയും സമർപ്പിച്ചു. ഇതിനുശേഷമാണ് ഹഖിനെതിരേ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ അസം പൊലീസ് പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം അസം നേരിടുന്ന ഭീഷണിയാണ്. 2001ൽ സംസ്ഥാനത്ത് ആറു മുസ്ലിം ഭൂരിപക്ഷ ജില്ലകളുണ്ടായിരുന്നത് ഒരു ദശാബ്ദത്തിനിടെ ഒൻപതായി ഉയർന്നതായാണ് സർക്കാർ കണക്കുകൾ. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നായിരുന്നു സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം.