ന്റെ നിലപാടുകൾ ഉറക്കെ വിളിച്ചുപറയുകയും ഏതുകൊലകൊമ്പനെയും മുട്ടുകുത്തിക്കുകയും ചെയ്യുന്ന വാർത്താ അവതാരകനാണ് അർണബ് ഗോസ്വാമി. ഇന്ത്യ പാക് അധീന കാശ്മീരിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് ആഗോളതലത്തിൽ ഇത്രയേറെ വാർത്താ പ്രാധാന്യം നേടിക്കൊടുക്കുന്നതിൽ, അർണബിന്റെ വാർത്താ അവതരണത്തിനും ഒരു പങ്കുണ്ട്.

കടുത്ത പാക്കിസ്ഥാൻ വിരുദ്ധതയാണ് അർണബിന്റെ സവിശേഷത. അതുകൊണ്ടുതന്നെ പാക് ഭീകര സംഘടനകൾ ഇന്ത്യയിൽ ലക്ഷ്യമിട്ടിരിക്കുന്ന തലകളിലൊന്നും ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫിന്റേതുതന്നെ. ഭീകര സംഘടനകളിൽനിന്ന് ഭീഷണിയുണ്ടെന്ന കാര്യം സ്ഥിരീകരിച്ചതോടെ അർണബിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

വൈ കാറ്റഗറി സുരക്ഷയനുസരിച്ച് അർണബിന് സുരക്ഷയൊരുക്കാൻ എപ്പോഴും 20 സായുധ കമാൻഡോകളുണ്ടാകും. യന്ത്രത്തോക്കുകളുമായി രണ്ട് കമാൻഡോകൾ തൊട്ടരുകിലും. കേ്ന്ദ്ര മന്ത്രിമാരെക്കാൾ സുരക്ഷയാണ് അർണബിന് ഏർപ്പെടുത്തിയിട്ടുള്ളത്. ഭീകരരിൽനിന്ന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷ വിഭാഗം സ്ഥിരീകരിച്ചതോടെയാണിത്.

നാല് വിഭാഗങ്ങളിലായാണ് കേന്ദ്ര സർക്കാർ സുരക്ഷ ഏർപ്പെടുത്തുന്നത്. സെഡ് പ്ലസ് കാറ്റഗറിയാണ് അതിലേറ്റവും പ്രധാനം. 40 സായുധ ഉദ്യോഗസ്ഥരും രണ്ട് എസ്‌കോർട്ട് വാഹനങ്ങളും ഉണ്ടാകും. സെഡ് കാറ്റഗറിയിൽ 30 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു എസ്‌കോർട്ട് വാഹനവും ഉണ്ടാകും. എക്‌സ് കാറ്റഗറിയിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരും.

രാജ്യത്ത് 450-ലേറെപ്പേർക്ക് കേന്ദ്രം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 275-ഓളം പേർക്ക് ഭീഷണിയുണ്ടെന്ന് ്‌സഥിരീകരിച്ചതിനെത്തുടർന്ന് സുരക്ഷ ഏർപ്പെടുത്തിയതാണ്. കേന്ദ്ര സർക്കാർ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ആദ്യ മാദ്ധ്യമപ്രവർത്തകനല്ല അർണബ് ഗോസ്വാമി. സീ ന്യൂസിന്റെ സുധീർ ചൗധരിക്ക് എക്‌സ് കാറ്റഗറിയിലും സമാചാർ പ്ലസ്സിന്റെ ഉമേഷ് കുമാറിന് വൈ കാറ്റഗറിയിലും പഞ്ചാബ് കേസരിയുടെ അശ്വിനി കുമാർ ചോപ്രയ്ക്ക് സെഡ് പ്ലസ് കാറ്റഗറിയിലും സുരക്ഷ ഏർപ്പെടുത്തിയിരുന്നു.