- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽവാമ ആക്രമണം ഉണ്ടയതിനെ തുടർന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; അതിനെ തെറ്റായി വ്യാഖ്യാനിക്കരുത്; പത്ത് മാസമായി പലരും ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടുന്നു; വാട്സ്ആപ്പ് ചാറ്റ് ചോർന്ന സംഭവത്തിൽ വിശദീകരണവുമായി റിപബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി
മുംബൈ: വാട്സ്ആപ്പ് ചാറ്റ് ചോർന്ന സംഭവത്തിൽ വിശദീകരണവുമായി റിപബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി രംഗത്ത്. പുൽവാമ ആക്രമണം ഉണ്ടയതിനെ തുടർന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും വാർത്തകളും മാധ്യമങ്ങളിൽ വന്നിരുന്നതായും അർണബ് പറയുന്നു.
റിപബ്ലിക്ക് ചാനലിലൂടെയാണ് പ്രസ്താവന പുറത്ത് വിട്ടത്. സർക്കാർ പരസ്യമായി പ്രസ്താവിച്ച കാര്യം ഒരു മാധ്യമപ്രവർത്തകൻ പറയുന്നത് കുറ്റകൃത്യമായി കോൺഗ്രസ് കണക്കാക്കുന്നത് കാണുമ്പോൾ തനിക്ക് ഭയമാണുണ്ടാവുന്നതെന്നും അർണബ് പറഞ്ഞിരുന്നു കഴിഞ്ഞ പത്ത് മാസമായി പലരും ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്തുവെന്നും അർണബ് പറഞ്ഞു.
അർണബ് ഗോസ്വാമിയും ബാർക് സിഇഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിലൂടെ രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തിയതിനെതിരെ നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. രഹസ്യ വിവരം എങ്ങനെയാണ് അർണബിന് കിട്ടിയതെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഉയർത്തിയ ചോദ്യം. മാത്രമല്ല, വിഷയത്തിൽ പ്രതികരണവുമായി ശശി തരൂർ എംപിയും രംഗത്തെത്തി. ചാറ്റിലുയർന്നുവന്ന കാര്യങ്ങൾ അപലപനീയമാണെന്നും സർക്കാർ ഇതിൽ അന്വേഷണം നടത്താൻ തയ്യാറല്ലെങ്കിൽ, ജനങ്ങൾ പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
അർണബ് ഗോസ്വാമിയും ബാർക് സിഇഒ പാർത്തോ ദാസ് ഗുപ്തയുമായി അർണബ് ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടിആർപി റേറ്റിങ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന ചാറ്റുകളിൽ വ്യക്തമാണ്. ബിജെപി സർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങൾ നേടിയെടുക്കാമെന്ന വാഗ്ദാനം പാർത്തോ ദാസിന് അർണബ് നൽകുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാർത്തോ ദാസ് അതിന് മറുപടി നൽകിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാർ, ബിജെപി നേതാക്കൾ എന്നിവരുമായുള്ള അർണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവർത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അർണബ് വിശേഷിപ്പിക്കുന്നത്. അവതാരകൻ രജത ശർമ മണ്ടനും ചതിയനുമാണെന്നാണ് അർണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ' എന്നാണ് അർണബ് വിശേഷിപ്പിക്കുന്നത്. അതേസമയം, ചാറ്റിൽ ആവർത്തിച്ച് പറയുന്ന എഎസ് എന്നത് അമിത് ഷാ ആണോന്ന സംശയവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്