- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ മരുന്നുകൾക്കും രാസപദാർഥങ്ങൾക്കുമായി എൻസൈമുകളും പ്രോട്ടീനുകളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലോകത്തിന് പരിചയപ്പെടുത്തി; രസതന്ത്രത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനയ്ക്ക് നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്; പുരസ്‌കാരത്തിന് അർഹരായത് ഫ്രാൻസെസ് ആർണോൾഡും ജോർജ് സ്മിത്തും ഗ്രിഗറി വിന്ററും
സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വർഷത്തെ പുരസ്‌കാരം മൂന്നുപേർക്ക്. ശാസത്രജ്ഞരായ ഫ്രാൻസെസ് ആർണോൾഡ്, ജോർജ് സ്മിത്ത്, ഗ്രിഗറി വിന്റർ എന്നിവർക്കാണ് പുരസ്‌കാരം. പുതിയ രാസപദാർഥങ്ങൾക്കും, മരുന്നുകൾക്കും വേണ്ടി ചില എൻസൈമുകൾ ഉത്പാദിപ്പിക്കുന്ന ഗവേഷണത്തിനാണ് മൂവരും പുരസ്‌കാരത്തിന് അർഹരായത്. രാസപദാർഥങ്ങളുമായി ബന്ധപ്പെട്ട മനുഷ്യരാശിയുടെ പ്രശനങ്ങൾ പരിഹരിക്കാനുള്ള പ്രോട്ടീനുകൾ വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് ശാസത്രജ്ഞർ രൂപം നൽകിയതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്‌കാര പ്രഖ്യാപനത്തിൽ പറഞ്ഞു. 9 ദശലക്ഷം സ്വീഡിഷ് ക്രൗണാണ് മുവരും പങ്കിടുക. രസതന്ത്ര നൊബേൽ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാൻസെസ് എച്ച്.അർണോൾഡ്.എൻസൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങൾക്കാണു കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫ്രാൻസെസ് എച്ച്.അർണോൾഡിനു പുരസ്‌കാരം. ആകെ തുകയുടെ പകുതി ഇവർക്കു ലഭിക്കും.പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് പഠനങ്ങൾക്കാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോർജ് പി.സ്മിത്ത്, കേംബ്രിജ
സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വർഷത്തെ പുരസ്‌കാരം മൂന്നുപേർക്ക്. ശാസത്രജ്ഞരായ ഫ്രാൻസെസ് ആർണോൾഡ്, ജോർജ് സ്മിത്ത്, ഗ്രിഗറി വിന്റർ എന്നിവർക്കാണ് പുരസ്‌കാരം. പുതിയ രാസപദാർഥങ്ങൾക്കും, മരുന്നുകൾക്കും വേണ്ടി ചില എൻസൈമുകൾ ഉത്പാദിപ്പിക്കുന്ന ഗവേഷണത്തിനാണ് മൂവരും പുരസ്‌കാരത്തിന് അർഹരായത്. രാസപദാർഥങ്ങളുമായി ബന്ധപ്പെട്ട മനുഷ്യരാശിയുടെ പ്രശനങ്ങൾ പരിഹരിക്കാനുള്ള പ്രോട്ടീനുകൾ വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് ശാസത്രജ്ഞർ രൂപം നൽകിയതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്‌കാര പ്രഖ്യാപനത്തിൽ പറഞ്ഞു. 9 ദശലക്ഷം സ്വീഡിഷ് ക്രൗണാണ് മുവരും പങ്കിടുക.
രസതന്ത്ര നൊബേൽ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാൻസെസ് എച്ച്.അർണോൾഡ്.
എൻസൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങൾക്കാണു കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫ്രാൻസെസ് എച്ച്.അർണോൾഡിനു പുരസ്‌കാരം. ആകെ തുകയുടെ പകുതി ഇവർക്കു ലഭിക്കും.പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് പഠനങ്ങൾക്കാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോർജ് പി.സ്മിത്ത്, കേംബ്രിജ് എംആർസി ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിലെ ഗ്രിഗറി പി.വിന്റർ എന്നിവർ പുരസ്‌കാരം പങ്കിട്ടത്.
വൈദ്യശാസ്ത്ര-ഭൗതിക ശാസ്ത്ര പുരസ്‌കാരങ്ങൾക്ക് പിന്നാലെയാണ് രസതന്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്