- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുലക്ഷത്തോളം പേരുടെ പക്കലുള്ളത് വ്യാജ ആരോഗ്യ ഇൻഷ്വറൻസ് കാർഡുകൾ; പ്രവാസികൾക്ക് തൊഴിലുടമകൾ നല്കുന്നതിലധികവും വ്യാജ കാർഡുകൾ; വ്യാജന്റെ പിടിയിലമർന്ന് സൗദിയിലെ ഇൻഷ്വറൻസ് മേഖല
ജിദ്ദ: രാജ്യത്ത് പകുതിയലധികം പേരുടെ കൈയിലും വ്യാജ ഇൻഷ്വറൻസ് കാർഡുകൾ ആണ് ഉള്ളതെന്ന് റിപ്പോർട്ട്. പ്രവാസികൾക്ക് ഇൻഷുറൻസ് നൽകുന്നത് എംപ്ലോയർമാർ ഇത്തരം വ്യാജ കമ്പനികളിൽ നിന്നുമാണെന്നും പല പ്രവാസികളിൽ നിന്നും ഇത്തരം വ്യാജ കാർഡുകൾ നൽകി ഇൻഷുറൻസിന്റെ പേരിൽ തുക പ്രതിമാസം ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സൗദിയിൽ ഒ
ജിദ്ദ: രാജ്യത്ത് പകുതിയലധികം പേരുടെ കൈയിലും വ്യാജ ഇൻഷ്വറൻസ് കാർഡുകൾ ആണ് ഉള്ളതെന്ന് റിപ്പോർട്ട്. പ്രവാസികൾക്ക് ഇൻഷുറൻസ് നൽകുന്നത് എംപ്ലോയർമാർ ഇത്തരം വ്യാജ കമ്പനികളിൽ നിന്നുമാണെന്നും പല പ്രവാസികളിൽ നിന്നും ഇത്തരം വ്യാജ കാർഡുകൾ നൽകി ഇൻഷുറൻസിന്റെ പേരിൽ തുക പ്രതിമാസം ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സൗദിയിൽ ഒരു ലക്ഷത്തോളം പേരുടെ കൈവശം ഉള്ളത് വ്യാജ ആരോഗ്യ ഇൻഷുറൻസ് കാർഡുകളാണെന്നാണ് വിദഗ്ദ്ധർ കണ്ടെത്തിയത്. പാസ്സ്‌പോർട്ട് ഡിപ്പാർട്ടുമെന്റിനു അടുത്തുള്ള ഓഫീസുകളിൽ നിന്നുമാണ് ഇത്തരം വ്യാജ കാർഡുകൾ വിൽപ്പന നടത്തുന്നത്. ഈ കാർഡുകൾ ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ അംഗീകരിക്കുന്നുണ്ട് എന്നതാണ് ഏറെ അതിശയോക്തിയുള്ള കാര്യം. പ്രവാസിയുടെ റസിഡൻസ് പെർമിറ്റ് പുതുക്കാൻ പോലും ഈ കാർഡ് ഉപയോഗിക്കുന്നുണ്ടത്രെ.
ഈ കാർഡുകൾക്ക് 300450 സൗദി റിയാലാണ് വില. ഇതിന് പുറമെ ഈ ഓഫീസുകൾ പ്രവാസികളുടെ ഇഖാമ പുതുക്കാനും അവരെ സഹായിക്കും. ഇൻഷുറൻസ് നിഷേധിക്കുന്ന സ്‌പോൺസറുടെ തൊഴിലാളികളാണ് പൊതുവെ ഇത്തരം വ്യാജ പരിപാടികളിൽ ചെന്ന് ചാടുന്നത്.
അതേസമയം ഇൻഷുറൻ കമ്പനി ജനറൽ കമ്മിറ്റി ചെയർമാൻ പറയുന്നത് രാജ്യത്തിൽ നിലവിൽ ഉപയോഗിക്കുന്ന ഇൻഷുറൻസ് കാർഡുകളിൽ പത്ത് ശതമാനവും വ്യാജമാണെന്നാണ്. 1845 പ്രായമുള്ള തൊഴിലാളിക്ക് 1500 സൗദിറിയാലിന്റെയും 3045 പ്രായമുള്ള തൊഴിലാളികളുടെ ഭാര്യമാർക്ക് 2500-3000 സൗദിറിയാൽ വരെയും ഇൻഷുറൻസ് കവറേജ് ആവശ്യമാണ്. 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 1500 സൗദി റിയാലിൽ കുറയാതെയുള്ള ഇൻഷുറൻസാണ് ആവശ്യം.