ആലപ്പുഴ: വീട്ടിൽ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന  ചെങ്ങന്നൂർ പിരളശേരി കല്ലുമഠത്തിൽ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകിട്ട് 7നാണ് സംഭവം.

വീട്ടമ്മയുടെ ഭർത്താവ് എത്തിയപ്പോൾ സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സുരേഷ് അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.