- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി പരസ്യമായി മദ്യപാനം; പുലർച്ചെ 2.30ന് പെട്രോളിംഗിന് എത്തിയ പൊലീസ് സംഘത്തിന് നേരെ തട്ടിക്കയറലും ഭീ,ഷണിയും; തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ അടക്കം നാലു പേർ അറസ്റ്റിൽ
തൃശൂർ: നഗരത്തിലെ ഹൃദയഭാഗത് പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചതിന് തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതു രാജ് ഉൾപ്പെടെ ജില്ലാ ഇൻഫോർമേഷൻ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരടക്കം നാലുപേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിൽ (തേക്കിൻകാട് മൈതാനം) നടുവിലാലിന് അടുത്ത കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്‌ക് ധരിക്കാതെയാണ് ആണ് നാലു പേർ സംഘം ചേർന്ന് മദ്യപിച്ചതെന്നാണ് അറിയുന്നത്.
അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ ആർ ബിജു, അനൂപ്, കൃഷ്ണപ്രസാദ് എന്നിവർക്കെതിരെയും പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 2. 30 നാണ് പെട്രോളിങ്ങിന് എത്തിയ പൊലീസ് സംഘത്തന് ഉദ്യോഗസ്ഥർ പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചോദ്യം ചെയ്ത പൊലീസുക്കാർക്കെതിരെ പരസ്യമായി മദ്യപിച്ചിരുന്ന ഉദ്യോഗസ്ഥർ തട്ടിക്കയറിയും ഭീഷണിപ്പെടുത്തിയും കൃത്യനിർവഹണം തടസ്സപ്പടുത്തിയതായി ആരോപണമുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസ് ആദ്യം തീരുമാനിച്ചു എന്നും ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ കാരണമാണ് മറ്റു ഗുരുതരമായ വകുപ്പുകൾ അറസ്റ്റ് ചെയ്തവർക്കെതിരെ എതിരെ ചുമത്തിയിരുന്നത് എന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരെ കേസെടുക്കാതെ വിടണം എന്നായിരുന്നു ആദ്യം പൊലീസിന് ഉന്നതങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശം. പരസ്യമായി മദ്യപിച്ചതിന് മാത്രമാണ് കേസ് എന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ മറുനാടനോട് പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സേതു രാജിനെ എറണാകുളത്തേക്ക് മുന്നേ സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ എന്നാണ് വിവരം. ചാലക്കുടി മുൻ എംപി. ഇന്നസെന്റിന്റെ പേഴ്‌സണൽ സെക്രട്ടറിയായി സേതു രാജ് ജോലി അനുഷ്ടിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ തന്നെ അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്ക്ക് അപ്പോൾ തന്നെ ഹാജരാക്കി എന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ