ലക്നൗ: ഉത്തർപ്രദേശിൽ നിന്നും വീണ്ടും ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമായ മറ്റൊരു വാർത്തകൂടി. 80കാരിയായ അമ്മയെ നാൽപ്പതുകാരനായ മദ്യപാനിയായ മകൻ ബലാത്സംഗം ചെയ്തു. ലക്കിംപൂർ ജില്ലയിലെ മുഹമ്മേദി പ്രദേശത്ത് ചൊവ്വാഴ്ചയചായിരുന്നു സംഭവം.

ചൊവ്വാഴ്ച രാത്രി കുടിച്ച് ബോധം കെട്ടാണ് ഇയാൾ വീട്ടിലെത്തിയത്. 12കാരിയായ മകളോടൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ ഇയാൾ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അയൽവാസികൾ മൂത്തപുത്രനെ അറിയിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് വിജയ് ദുൾ പറഞ്ഞു.