മലപ്പുറം: പ്രണയംനടിച്ച് 17വയസ്സുകാരിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19കാരനായ പ്രതി പിടിയിൽ. മലപ്പുറം തുവ്വൂർ അമ്പലക്കുത്ത് ശംലീൽ (19)ആണ് കാളികാവ് പൊലീസിന്റെ പിടിയിലായത്. കാളികാവ് സി ഐ ജ്യോതീന്ദ്രകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ജൂലൈ മാസം മുതൽ 2020 ഒക്ടോബർ 18 വരെയുള്ള കാലയളവിലായി പെൺകുട്ടിയെ പലതവണയിയാ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രണയമാണെന്ന് പെൺകുട്ടിയെ ധരിപ്പിച്ചാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. എന്നാൽ സംഭവം വീട്ടുകാർ ആരും അറിഞ്ഞിരുന്നില്ല.

പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ത്യം കാരണം ആശുപത്രിയിൽകൊണ്ടുപോയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് വീട്ടുകാർ ചോദ്യംചെയ്തതോടെയാണ് പെൺകുട്ടി സംഭവങ്ങൾ വിവരിച്ചത്. തുടർന്നാണ് പെൺകുട്ടിയും മാതാവും കാളികാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കി ഡിസംബർ 18 വരെ റിമാൻഡ് ചെയ്തു.