- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയം നിരസിച്ച യുവതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി; പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നവർക്ക് ബിറ്റ്‌കോയിൻ വാഗ്ദാനം ചെയ്തു; സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്ത ഇന്ത്യക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ
ന്യുയോർക്ക്: പ്രണയം നിരസിച്ച പെണ്കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഇന്ത്യൻ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. ന്യുയോർക്കിൽ താമസിക്കുന്ന ദേശ്മണ്ട് ബബ്ലൂ സിങ് എന്ന പത്തൊന്പതുകാരനാണ് അറസ്റ്റിലായത്.
ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ പെണ്കുട്ടിയോട് ഇസ്റ്റഗ്രാമിലൂടെ പ്രണയാഭ്യർഥന നടത്തി. ദേശ്മണ്ടിന്റെ മൂത്ത സഹോദരിയുടെ സഹപാഠിയായ പെണ്കുട്ടി എന്നാൽ അഭ്യർത്ഥന നിരസിച്ചു. ബന്ധത്തിൽ താത്പര്യമില്ലെന്നും കൂടുതൽ മെസേജുകൾ അയയ്ക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ എന്നിവയിലൂടെ ഇയാൾ പെണ്കുട്ടിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൂടാതെ ഇവരെ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ തലവെട്ടുകയോ ചെയ്യുന്നവർക്ക് ബിറ്റ്‌കോയിൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരേ ഫെഡറൽ കുറ്റങ്ങൾ ചുമത്തിയെന്ന് മെരിലാന്റ് ഡിസ്ട്രിക്ട് അറ്റോർജി റോബർട്ട് കെ. ഹർ പറഞ്ഞു.
ഏപ്രിലിനും നവംബറിനും ഇടയിൽ നൂറിലധികം സമൂഹമാധ്യമ അക്കൗണ്ടുകളിലുടെയും ഫോണിയൂടെയും ഇയാൾ പെണ്കുട്ടിക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചതായി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ദേശ്മണ്ട് പെണ്കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ഇതിലെ പാസ്വേഡുകൾ മാറ്റുകയും അപകീർത്തികരമായ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്തു. പെണ്കുട്ടിയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങളും ഇയാൾ ചോർത്തി. ഇതു പിന്നീട് മറ്റു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ന്യൂസ് ഡെസ്ക്