- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൺവാണിഭ കേന്ദ്രത്തിലേക്ക് ആളുകളെ ക്ഷണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; പൊലീസിൽ അറിയിച്ചാൽ ലൈംഗിക തൊഴിലാളികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും; പ്രവാസി അറസ്റ്റിൽ
ദുബായി: പെൺവാണിഭ കേന്ദ്രത്തിലേക്ക് ആളുകളെ ക്ഷണിച്ച് പണം കവരുന്ന സംഘത്തിലെ തലവൻ അറസ്റ്റിൽ. ദുബൈയിലെ നയിഫ് ഏരിയയിലെ ഒരു വീട് പെൺവാണിഭ കേന്ദ്രമാക്കി മാറ്റി ഇവിടേക്ക് സന്ദർശകരെ വശീകരിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. നാല് വർഷമായി നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സന്ദർശകർ എത്തുമ്പോൾ അവരുടെ പക്കൽ നിന്നും പണം കവരുകയും പൊലീസിൽ അറിയിച്ചാൽ ലൈംഗിക തൊഴിലാളികൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ ശൈലി. കഴിഞ്ഞ ഒക്ടോബറിൽ മൂന്ന് ഇന്ത്യക്കാരെ കബളിപ്പിച്ച് സംഘം പണം തട്ടിയെടുത്തിരുന്നു.
കുറഞ്ഞ വിലയിൽ മാംസം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു യുവാക്കളെ അവരുടെ താവളത്തിലേക്ക് എത്തിച്ചത്. എന്നാൽ ഒരു സംഘം ബംഗ്ലാദേശികൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു എന്ന് 45 കാരനായ ഇന്ത്യക്കാരൻ പറഞ്ഞു. മൂന്നു പേരുടെയും പക്കൽ നിന്ന് 40,000 ദിർഹം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇവർ മൂന്നുപേരും ചേർന്ന് നയിഫ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു 54 കാരനായ ബംഗ്ലാദേശി അറസ്റ്റിലായത്. സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനായില്ല. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.