- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ വീടാക്രമിച്ച് ലൈംഗികാതിക്രമവും കവർച്ചയു; മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് ക്രിമിനൽ കേസ് പ്രതികൾ
തിരുവനന്തപുരം: യുവതിയുടെ വീട് ആക്രമിച്ച് ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ മൂന്നംഗസംഘം പിടിയിൽ. മരുതൂർക്കടവിൽ താമസിക്കുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. മലയിൻകീഴ് സ്വദേശികളായ കിച്ചു എന്ന വിളിക്കുന്ന ഹേമന്ദ് (27), ധനുഷ് എന്ന വിന്ധ്യൻ (34), കരമന നെടുങ്കാട് സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (38) എന്നിവരെയാണ് ഫോർട്ട് പൊലീസും കന്റോൺമെന്റ് പൊലീസും സംയുക്തമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.യുവതിയുടെ സുഹൃത്തായ പെൺകുട്ടിയുടെ ഭർത്താവാണ് അറസ്റ്റിലായ ഹേമന്ദ്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചെന്നാരോപിച്ചാണ് ഹേമന്ദും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ വീടാക്രമിച്ചത്. വിവരം പുറത്ത് പറയാതിരിക്കാൻ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നത് ഇവർ ഫോണിൽ ചിത്രീകരിച്ചു.
വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത പ്രതികൾ സ്വർണാഭരണങ്ങളും കവർന്നു.ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥിന്റ നിർദ്ദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഹേമന്ദിന്റെ പേരിൽ മലയിൻകീഴ് പൊലീസിനെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചതും കഠിനംകുളത്ത് ബോംബെറിഞ്ഞ് ജുവലറി കൊള്ളയടിച്ചതും ഉൾപ്പെടെ പത്തോളം കേസുകളുണ്ട്.
വിന്ധ്യൻ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും പുഞ്ചിരി വിനോദ് കാപ്പാ നിയമപ്രകാരം നടപടി നേരിടുന്നയാളുമാണ്.