- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ; രണ്ടുപേർ അറസ്റ്റിൽ
നോർത്ത് കരോളിന: ഫെബ്രുവരി 4-ന് കാണാതായ നോർത്ത് കരോളിനയിലുള്ള ഗർഭിണിയായ ബ്രിട്ടിനി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട് കേസിലാക്കി നോർത്ത് കരോലിനയിലെ ന്യൂസ് നദിക്കു സമീപം കണ്ടെത്തിയ കേസ്സിൽ പ്രതികളെന്നു സംശയിക്കുന്ന തോമസ് ക്ലെട്ടൻ ( 37 ) ഗേൾഫ്രണ്ട് എമ്മലി ഗ്രേസ് (24) എന്നിവരെ അറസ്റ്റു ചെയ്തതായി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. എട്ടാം തീയതിയാണ് രണ്ടു കുട്ടികളുടെ മാതാവായ ബ്രിട്ടിനിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസ്സിലാക്കി നദിക്കു സമീപം തള്ളിയതെന്ന് ഷെറിഫ് പറഞ്ഞു.
മരണകാരണം കണ്ടെത്തിയതിനു ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ജനിക്കുന്നതിനു മുൻപേ മരിച്ച കുഞ്ഞിന്റേതുൾപ്പെടെ രണ്ട് കൊലപാതകക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്ന് പിടിച്ചതിനു ശേഷമായിരുന്നു അറസ്റ്റ് . മികച്ച ഡാൻസറായിരുന്നു സ്മിത്ത്. ഗർഭിണിയുമായിരുന്ന അവരെ രണ്ടു ചെകുത്താൻ മാരാണ് മപ്പെടത്തിയതെന്ന് സ്മിത്തിന്റെ ബന്ധു ബ്രൂക്ക് പിനൽ പറഞ്ഞു. മറ്റുള്ളവരെ സ്നേഹിക്കുന്ന നല്ലൊരു മാതാവായിരുന്നു സ്മിത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മിത്തിനെ കൊലപ്പെടുത്തുന്നതിന് പ്രതികളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ല എന്ന് പൊലീസ് അറിയിച്ചു.