- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി കാമുകനൊപ്പം നാടുവിട്ടു; യുവതിയും കാമുകനും അറസ്റ്റിൽ
വടക്കേക്കര: വടക്കേക്കരയിൽ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. കുറുനപത്തുരുത്ത് സ്വദേശിയായ വീട്ടമ്മയെയേയും ആമ്പല്ലൂർ സ്വദേശിയായ വിഷ്ണുവിനെയുമാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവാവിനൊപ്പം യുവതി പോവുകയായിരുന്നു. മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടിലാക്കിയാണ് യുവതി നാടുവിട്ടത്.
ഭർത്താവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഇരുവരേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.
Next Story