തളിപ്പറമ്പ്:ആളൊഴിഞ്ഞ വീട്ടുപറമ്പിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒമ്പതംഗ അന്തർ ജില്ലാ ചീട്ടുകളി സംഘം പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് പെരിങ്ങോം എസ്‌ഐ പി.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വയക്കരയിൽ വച്ച് മാടായി മുട്ടം സ്വദേശി റഹീം (56), വയക്കരയിലെ ശിവദാസൻ (51), പെരിങ്ങോം ഞെക്ലിയിലെ അബ്ദുള്ള (56), വയക്കരയിലെ മാത്യു (61), കരിവെള്ളൂർ ഓണക്കുന്നിലെ ആന്റണി (50), മടക്കാംപൊയിലിലെ സുനിൽ (39), വെള്ളരിക്കുണ്ട് മാലോം സ്വദേശി വർഗീസ് (50), വെള്ളരിക്കുണ്ടിലെ ജോബി മാത്യു (39), വയക്കരയിലെ വർഗീസ് (45) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 32,630 രൂപയും പൊലീസ് പിടിച്ചെടുത്തു. റെയ്ഡിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ, രാജേഷ്, രമേശൻ സിവിൽ പൊലീസ് ഓഫീസർ ഷംസുദീൻ എന്നിവരുമുണ്ടായിരുന്നു.