- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിലെ ഫിനാൻഷ്യൽ കമ്പനിയിൽ സാമ്പത്തിക തട്ടിപ്പ്; ഇന്ത്യക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ; ഇരുവരും ചേർന്ന് തട്ടിയെടുത്തത് 1.2 മില്യാൺ യൂറോ
ഡബ്ലിനിലെ ഫിനാൻഷ്യൽ കമ്പനിയിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇന്ത്യക്കാർ അറസ്റ്റിൽ. ഇന്ത്യക്കാരനായ അക്കൗണ്ടന്റും സഹോദരനുമാണ് അറസ്റ്റിലായത്.ഡബ്ലിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽ നിന്നും പണം വകമാറ്റി ചെലവഴിച്ചതിനാണ് അന്വേഷണം നേരിടുന്നത്. പലതവണയായി 293,803 യൂറോയോളം ഇയാൾ തട്ടിയെടുത്തതായാണ് ആരോപണം. സ്ഥാപനത്തിലെ ഒരു സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
കമ്പനിയിലെ ജീവനക്കാരനായ വിപുൽ ധൂതും ഇയാളുടെ സഹോദരൻ രജീഷ് ധൂത് എന്നിവർചേർന്ന് 1.2മില്യൺ യൂറോയാണ് അടിച്ചു മാറ്റിയത്. ഇരുവർക്കുമെതിരെ മോഷണം, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.കമ്പനിയുടെ സാങ്കൽപ്പിക ചെലവുകളായി പണം മാറ്റിയ ശേഷം അത് അപഹരിക്കുകയായിരുന്നു.കഴിഞ്ഞ വർഷം മാത്രം 293,803 യൂറോയാണ് ഇയാൾ കവർന്നത്.
പത്ത് കേസുകളാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. സഹോദരൻ രജീഷ് ധൂതിനെതിരെ (29) 46,000 യൂറോ കൈവശം വച്ചതിന് ആറ് കേസുകളും ചുമത്തി.ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
വർഷങ്ങളായി അയർലണ്ടിൽ താമസിക്കുന്നവരാണിവർ. ഇരുവരെയും ഡബ്ലിൻ ജില്ലാ കോടതിയിൽ ജഡ്ജി ബ്രയാൻ ഓഷിയയ്ക്ക് മുമ്പാകെ ഹാജരാക്കി.2019 ജനുവരി മുതൽ കഴിഞ്ഞ വർഷം നവംബർ വരെയുള്ള കാലയളവിലാണ് ഇയാൾ ഇത്രയുംവിലിയ തട്ടിപ്പുകൾ നടത്തിയത്.കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഇദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല 2023 വരെയെങ്കിലും കേസ് വിചാരണ നീളുമെന്നതിനാൽ അത്രയും കാലം ജയിലിൽ കഴിയേണ്ടിവരുന്നതിനെതിരെ ഇവരുടെ അഭിഭാഷകൻ രംഗത്ത് എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.