ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് വീട്ടിൽ കയറി വന്ന് ബലമായി മുറിച്ചുമാറ്റിയ കേസിൽ പ്രതി പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ മുടി മുറിച്ചത്. പകൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സുനിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യർത്ഥന നടത്തിയത്.

എസ്റ്റേറ്റിലെ ലയത്തിൽ വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് യുവാവ് എത്തി പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. താൽപര്യമില്ലെന്ന് വിശദമാക്കിയിട്ടും യുവാവ് വീണ്ടും ആവശ്യപ്പെട്ടതോടെ പെൺകുട്ടി ഭയന്നു. യുവാവ് അടുത്തേക്ക് വന്നതോടെ പെൺകുട്ടി പ്രതിരോധത്തിനായി കത്രിക എടുക്കയായിരുന്നു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് യുവാവ് ബലമായി പെൺകുട്ടിയുടെ

സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ താമസക്കാരനായ സുനിലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻപ് പലതവണ യുവാവ് ഈ ആവശ്യവുമായി വന്നിട്ടുണ്ടെന്നും അന്നൊക്കെ താൽപര്യമില്ലെന്ന് വിശദമാക്കിയിരുന്നുവെന്നുമാണ് പെൺകുട്ടി പറയുന്നത്.