കോതമംഗലം: റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ വീട്ടിലുണ്ടോ എന്നുറപ്പിക്കാൻ കൺട്രോൾ റൂം പൊലീസ് അന്വേഷിച്ചതിൽ പ്രകോപിതനായി പൊലീസ് സ്റ്റേഷനിലെത്തി പാറുവുകാരനെയും റൈറ്ററെയും ആക്രമിച്ച നേര്യമംഗലം തലക്കോട് മറ്റത്തിൽ വീട്ടിൽ ബിനു (കുട്ടായി 44) പിടിയിൽ.

8-ാം തീയതി രാത്രി 9.30 തോടടുത്ത് ഊന്നുകൽ പൊലീസ് സറ്റേഷനിലായിരുന്നു സ്റ്റേഷിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള,നിരവധി കേസുകളിലെ പ്രതികൂടിയായ കുട്ടായിയുടെ വിളയാട്ടം. മദ്യലഹരിയിലായിരുന്ന കുട്ടായി ഓട്ടോറിക്ഷയിൽ സ്റ്റേഷന്റെ മുറ്റത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യംപറഞ്ഞെന്നും സഹികെട്ട് ഇയാളെ പിൻതിരപ്പിക്കാൻ ലക്ഷ്യമിട്ട് സംസാരിക്കവെ പാറവുനിന്നിരുന്ന പൊലീസുകാരനെയും സമീപത്തുണ്ടായിരുന്ന റൈറ്ററെയും ഇയാൾ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൊലീസിന്റെ ഫോൺവിളിയെത്തിയപ്പോൾ മകൻ ഭയന്നെന്നും ഇതെത്തുടർന്ന് അവന്റെ രോഗാവസ്ഥയിൽ മാറ്റമുണ്ടായെന്നും ഇതെത്തുടർന്നുള്ള വിഷമത്തിലാണ്് താൻ പൊലീസ് സ്റ്റേഷനിലെത്തി റൗഡിലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നുമായിരുന്നു ഈ സംഭവത്തിൽ കുട്ടായി അടുപ്പക്കാരോട്് പങ്കിട്ട വിശദീകരണം.

മുമ്പും കുട്ടായി പൊലീസ് സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്്.ഏകദേശം ഒരുവർഷം മുമ്പ് രാത്രി സ്റ്റേഷിനെത്തിയ കുട്ടായി ആത്മഹത്യഭീഷിണി മുഴക്കി പൊലീസുകാരെ വെള്ളംകുടിപ്പിരുന്നു. അന്നും റൗഡിലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നതായിരുന്നു കുട്ടായിയുടെ പ്രധാന ആവശ്യം. മദ്യലഹരിയിലായിരുന്ന ഇയാൾ സ്റ്റേഷനുള്ളിൽക്കടന്ന് ഒച്ചപ്പാടും ബഹളവുമായി ഏറെ ചിലവഴിച്ചു. മദ്യം അകത്തുചെന്നാൽ ബഹളംകൂട്ടുന്ന ഇയാളുടെ സ്വഭാവ സവിശേഷത പൊലീസുകാരിൽ ഏതാനും പേർക്ക് നേരത്തെ അറിയാമായിരുന്നു.

അതിനാൽ കുട്ടായിയെ പ്രകോപിപ്പിക്കാതെ ഇറക്കി വിടുന്നതിനായി ഇവരുടെ നീക്കം.ഇതിനായി സ്ഥലത്തെ ജനപ്രതിനിധികളിൽ ഒരാളുടെ സാഹയവും പൊലീസ് തേടി. ഇയാൾ എത്തി കുട്ടായിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തണുപ്പിച്ചു.അധികം താമസിയാതെ ഭാര്യയും സ്റ്റേഷനിലെത്തി.ഇവർ വിളിച്ചപ്പോൾ അനുസരണയുള്ള കുട്ടിയെപ്പോലെ കുളായി കുട്ടായി സ്റ്റേഷന്റെ പടിയിറങ്ങിപ്പോകുയായിരുന്നെന്ന് ദൃസാക്ഷിയായ പൊലീസുകാർ പറയുന്നു.

ഇയാൾ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഊന്നുകൽ പൊലീസ് ഇൻസ്പെക്ടർ കെ.ജി.റിഷികേശൻ നായർ, എഎസ്ഐ അഷറഫ്, സി.പി.ഒ മാരായ ജിജോ മാത്യു, ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.