- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചു ഗുരുതരാവസ്ഥയിലാക്കി; ബന്ധുവായ യുവാവ് റിമാൻഡിൽ
തലശേരി: യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചു ഗുരുതരാവസ്ഥയിലാക്കിയ യുവാവ് റിമാൻഡിൽ. മാഹി ഭാരതിയാർ റോഡിലെ ഗുരുകൃപയിൽ മെൽവിൻ വില്യംസിനെയാണ് (29) മാഹി പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് 20 വയസുകാരിയായ യുവതിയെ മെൽവിൻ വീട്ടിൽ കയറി മർദ്ദിച്ചത്.
ഗുരുതരാവസ്ഥയിലായ യുവതി തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇതിനു ശേഷം ഒളിവിൽ പോയ പ്രതിയെ മാഹി എസ്‌ഐ പുനിത രാജാണ് അറസ്റ്റു ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡു ചെയ്യുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
Next Story