വെഞ്ഞാറമൂട്: 16കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ ഇളയച്ഛനായ 38 കാരനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഹോസ്റ്റലിലാക്കാനെന്നുപറഞ്ഞാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

കുട്ടി ഹോസ്റ്റലിലെത്തിയിട്ടില്ലെന്നറിഞ്ഞ മാതാവ് ഓട്ടോ ഡ്രൈവറെ കണ്ട് വിവരം തിരക്കുകയും ഇരുവരും കിളിമാനൂരിലേക്കാണ് പോയതെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന്, മാതാവ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട്, രണ്ടാനച്ഛനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.