കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷൻ റോഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ടു യുവാക്കളെ കണ്ണൂർ ട3ൺ പൊലിസ് അറസ്റ്റു ചെയ്തു. പാമ്പുരുത്തി സ്വദേശി മുക്രീര കത്ത് അബ്ദുൽ റഹീമിനെ (25) മർദ്ദിച്ചുവെന്ന പരാതിയിൽ കാഞ്ഞിരോട് സിനാൻ മൻസിൽ സി.സി മുഹമ്മദ് അജ്മൽ (21) പാപ്പിനിശേരി ഈന്തോട്ടെ, വള്ളിയോട് പുതിയ പുരയിൽ കെ പി തസ്‌നിം (24) എന്നിവരെയാണ് കണ്ണുർ സിഐ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ 28ന് രാത്രി ഒൻപതു മണിയോടെയാണ് കണ്ണുർ നഗരത്തിലെ തന്നെ മറ്റൊരു വസ്ത്ര വിൽപ്പനശാലയിലെ തൊഴിലാളികളായ അജ്മൽ, തസ്‌നീം എന്നിവർ കടയിൽ അതിക്രമിച്ചു കയറി അബ്ദുറഹീമിനെ മർദ്ദിക്കുകയും സ്ഥാപനത്തിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം വിലയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്.കട ഉടമയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.