- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് വായ്പ ലഭ്യമാക്കി നിർമ്മിക്കുന്ന 101 കാലിത്തൊഴുത്തുകളുടെ നിർമ്മാണോദ്ഘാടനവും ഗുണഭോക്തൃ സംഗമവും എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. കാത്തലിക് സിറിയൻ ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷ നൽകിയ 165 പേൽ 101 പേർക്ക് ആദ്യഘട്ടത്തിൽ വായ്പ അനുവദിച്ചു. മൂന്നുമാസം കൊണ്ട് 101 തൊഴുത്തുകളുടെ നിർമ്മാണം പൂർത്തിയാകും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ, കാത്തലിക് സിറിയൻ ബാങ്ക് സോണൽ മാനേജർ ജോബിൻസ് ചിറക്കൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Next Story