- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ വീട് കയറി കുടുംബത്തെ അക്രമിച്ച കേസിൽ രണ്ടാൾ പിടിയിൽ; അറസ്റ്റിലായത് ഒക്കൽ സ്വദേശികൾ; അക്രമം വ്യക്തിവിരോധത്തെത്തുടർന്നെന്ന് പൊലീസ്
പെരുമ്പാവൂർ:വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ. ഒക്കൽ വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ വീട്ടിൽ റെസ്മിൻ (34 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി തണ്ടേക്കാട് നിസാറിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്.
വീട്ടമ്മയ്ക്കും പരിക്കുണ്ട്. വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനു ശേഷം രക്ഷപ്പെടുവാൻ ശ്രമിക്കവേ പ്രതികളെ കെ.എസ്.ആർ.ടി സി ബസ് സ്റ്റാന്റിൽ നിന്നും പുലർച്ചെ തന്നെ പൊലീസ് പിടികൂടുകയായിരുന്നു. സമാന കേസുകളിലെ പ്രതികളാണിവർ.
എസ്.എച്ച്.ഒ രഞ്ജിത്, എസ്ഐ.മാരായ റിൻസ് എം തോമസ്, ജോസി എം. ജോൺസൻ, എസ് സി പി ഒ മാരായ ചന്ദ്രലേഖ, അഷറഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ
Next Story