- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയുടെ കരം അടയ്ക്കാൻ പതിനായിരം രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി
തിരുവനന്തപുരം: ഭൂമിയുടെ കരം അടയ്ക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റന്റ് മാത്യുവാണ് പിടിയിലായത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
കഴിഞ്ഞദിവസം വട്ടവട കോവിലൂർ വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയിരുന്നു. വില്ലേജ് ഓഫീസറായ സിയാദിനെയും വില്ലേജ് അസിസ്റ്റന്റ് അനീഷിനെയുമാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
പുരയിടത്തിലെ യൂക്കാലി മരങ്ങൾ വെട്ടുന്നതിന് അനുമതി നൽകുന്നതിനായി ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇടുക്കി-കോട്ടയം സംയുക്ത വിജിലൻസ് സ്‌ക്വാഡ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 1,20,000 രൂപയും പിടിച്ചെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story