ആലപ്പുഴ: ചേർത്തലയിൽ ഡ്യൂട്ട് കഴിഞ്ഞ് വരുന്ന നഴ്സിന്റെ വാഹനം ഇടിച്ചിട്ട കേസിൽ യുവാവ് അറസ്റ്റിൽ. പുനലൂർ സ്വദേശി അനീഷാണ് അറസ്റ്റിലായത്. മനഃപൂർവം ഇടിച്ചിട്ടതല്ലെന്നാണ് യുവാവ് പറയുന്നത്. ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേർത്തല കേളമംഗലം സ്വദേശി ശാന്തിക്കു നേരെ ആക്രമണമുണ്ടായത്. താൻ സഞ്ചരിച്ച സ്‌കൂട്ടറിൽ പുറകെ സ്‌കൂട്ടറിൽ എത്തിയ ആൾ തുടർച്ചയായി മൂന്നു തവണ ഇടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് ശാന്തി പറഞ്ഞു. ഡ്യൂട്ടിക്കു ശേഷം ചേർത്തലയിൽ ബസിറങ്ങി അവിടെ നിന്ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് വാഹനം ഇടിപ്പിക്കുകയായിരുന്നു.

പിന്നാലെ ഒരു കാർ വരുന്നത് കണ്ടാണ് തന്റെ സ്‌കൂട്ടറിൽ വാഹനമിടിപ്പിച്ചയാൾ കടന്നുകളയുകായിരുന്നു. വീഴ്ചയിൽ യുവതിയുടെ മുഖത്തെ എല്ല് പൊട്ടിയിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ശാന്തി പിഎസ്‌സി വഴി നിയമനം കിട്ടിയതിനാലാണ് നാട്ടിലെത്തിയത്. ഈ മാസം 13നാണ് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചത്.