കുണ്ടറ: വീട്ടിൽ അനധികൃതമായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കുണ്ടറ പൊലീസ് പിടിച്ചെടുത്തു.പെരിനാട് ഇടവട്ടം തോട്ടുംകര രഞ്ജു മന്ദിരത്തിൽ അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുണ്ടറ സ്‌പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ ജി. എസ്. ഐ സുഗുണൻ നൽകിയ സോഴ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുണ്ടറ പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്നും 40 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തത്.

വ്യാജ വിൽപനയ്ക്കായി അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്നതായിരിന്നു വിദേശ മദ്യം.രാവിലെ 7 മണിയോടെ നടത്തിയ തിരച്ചിലിൽ കുണ്ടറ ഐ.എസ്. എച്ച്. ഓ. മഞ്ജു ലാൽ, എസ്. ഐ. ബാബു കുറുപ്പ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണൻ, സി പി ഓ റിയാസ്, വനിതാ സിപിഒ സുജി എന്നിവരുടെ നേതൃത്വം നൽകി.