- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ: സോഷ്യൽ മീഡിയായിലൂടെ മതസ്പർദ്ദ വളർത്തി കലാപത്തിനാഹ്വാനം ചെയ്ത സംഭവത്തിൽ എറണാകുളം റൂറൽ സൈബർ സ്റ്റേഷനിൽ മൂന്ന് കേസുകളും , പറവൂർ സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. അബ്ദുൾ കബീർ, ഇസാൻ, ചാച്ചൂസ്, മുഹമ്മദലി എന്നിവർക്കെതിരയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗ്രൂപ്പ് ചാറ്റിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയിട്ടുള്ളത്. ഇവരുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു വരുന്നു. മതസൗഹാർദ്ദം തകർത്ത് കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
Next Story