കുമളി: പതിമൂന്നുകാരിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസിൽ അസം സ്വദേശിയെ വണ്ടിപ്പെരിയാർ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. അസം സ്വദേശി അംസർ അലിയാണ് (22) അറസ്റ്റിലായത്.

വണ്ടിപ്പെരിയാറിൽ തോട്ടം തൊഴിലാളിയുടെ മകളെയാണ് തിങ്കളാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇൻസ്‌പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പാലക്കാട് ബസ്‌സ്റ്റാൻഡിൽ ഉള്ളതായി കണ്ടെത്തി. പെൺകുട്ടിയുമായി അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയാണ് അറസ്റ്റ്.