- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരത്തിൽ സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വിൽപന; മധ്യവയസ്ക്കൻ പിടിയിൽ
കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. പുതിയപാലം കൊളങ്ങരകണ്ടി വീട്ടിൽ ദുഷ്യന്തനെ (56) യാണ് മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്ന് പിടികൂടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ബൈപ്പാസിൽ പഞ്ചാബ് നാഷണൽ ബാങ്കിന് സമീപത്തുവച്ചാണ് ഇയാൾ പിടിയിലായത്. ഈ സമയം ഇയാളുടെ പക്കൽ 475 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.ഇരുപതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ ദുഷ്യന്തൻ എന്നും പൊലീസ് അറിയിച്ചു. മായനാട് നടപ്പാലത്താണ് നിലവിൽ ഇയാൾ താമസിച്ച് വരുന്നത്.കോഴിക്കോട് നഗരത്തിലും പരിസരത്തും വിഷു ആഘോഷത്തിന് മുന്നോടിയായി മയക്കുമരുന്ന വിൽപന വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നഗരത്തിലും പരിസരത്തും പരിശോധന കർശനമാക്കാൻ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാറിനാണ് നിലവിൽ ഡൻസാഫിന്റെ ചുമതല. മെഡിക്കൽ കോളേജ് എസ്ഐ രമേഷ് കുമാർ, ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ ഇ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന ഏകോപിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ