- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ നിർമ്മിച്ചവരും ആ ദൃശ്യങ്ങളിൽ ഉള്ളവരും ഇപ്പോഴും മറവിൽ; ട്വിറ്ററിൽ ഈ വീഡിയോ ഇട്ട ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് മുസ്ലിംലീഗുകാരനെന്ന് പൊലീസ്; ഔദ്യോഗിക പാർട്ടി പദവികളൊന്നും അറസ്റ്റിലായ ആൾക്കില്ലെന്നും വിശദീകരണം; തൃക്കാക്കര വോട്ടെടുപ്പ് ദിവസം ഡോ ജോ ജോസഫിനെ അപമാനിച്ചതിൽ വീണ്ടും അറസ്റ്റ്
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിൽ അപ് ലോഡ് ചെയ്തയാൾ പിടിയിലായി. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് അബ്ദുൾ ലത്തീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളെ തൃക്കാക്കരയിൽ എത്തിക്കും.
ട്വിറ്ററിലൂടെ അബ്ദുൾ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെന്നും പൊലീസ് പറയുന്നു. എന്നാൽ ഔദ്യോഗികമായ ഭാരവാഹിത്വം ഉള്ളതായി പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ വീഡിയോ ഉണ്ടാക്കിയത് ഇയാളെണെന്ന് ഇപ്പോഴും പറയാനാകില്ല. മറ്റാരോ ഉണ്ടാക്കിയ ഈ വീഡിയോ ഇയാൾ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ വീഡിയോയിലുള്ളവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.
അതിനിടെ ഈ അറസ്റ്റ് ചർച്ചയാക്കുകയാണ് ഇടതുപക്ഷം. ഡോ ജോ ജോസഫ് തന്നെ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. സത്യത്തിന്റെ അംശം ഇതിനില്ലെന്നും ഡോ ജോ ജോസഫ് പറയുന്നു. ഇപ്പോൾ അറസ്റ്റിലായ അളിനെ ചൂണ്ടിയാണ് പ്രതികരണം. ഈ ചർച്ച ജോ ജോസഫിന് വോട്ട് കൂട്ടുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. സത്യം തെളിഞ്ഞുവെന്ന് ജോ ജോസഫ് പറയുന്നു. എന്നാൽ ഇടതു പക്ഷമാണ് ഈ വീഡിയോയ്ക്ക് പിന്നിലെന്ന് കോൺഗ്രസ് ഇപ്പോഴും പറയുന്നു.
വ്യാജ ട്വിറ്റർ ഐഡി ഉപയോഗിച്ചാണ് ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. ട്വിറ്ററർ അധികൃതർ ഇത് സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റർ കൊച്ചി പൊലീസ് കമ്മീഷണർക്ക് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്.
ഫേസ്‌ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഫേസ്‌ബുക്ക് അധികൃതരിൽ നിന്ന് ഇത് സംബന്ധിച്ച വിവരം പൊലീസ് തേടിയിട്ടുണ്ട്.'
മറുനാടന് മലയാളി ബ്യൂറോ