ലക്‌നൗ: ഉത്തർ പ്രദേശിലെ ഷഹദത്ത്ഗഞ്ചിൽ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസാ മാനേജരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രി നടന്ന റെയ്ഡിൽ മദ്രസയിൽ നിന്ന് 51 പെൺകുട്ടികളെ മോചിപ്പിച്ചു.

മാനേജർ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും മർദ്ദനത്തിനിരയാക്കുകയും ചെയ്തിരുന്നുവെന്ന് രക്ഷപ്പെടുത്തിയ പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ലക്‌നൗ എസ്‌പി ദീപക് കുമാർ അറിയിച്ചു.