ന്യൂഡൽഹി: ആധാർ വിവരങ്ങളിലേക്കും കടന്നുകയറാൻ അവസരം നൽകുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം പുറത്തു കൊണ്ടുവന്നത് ദ ട്രിബ്യൂൺ പത്രമായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ഈ റിപ്പോർട്ടു പുരത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകക്കെതിരെ കേന്ദ്രസർക്കാർ നടപടിയുമായി നീങ്ങുമ്പോൾ തന്നെ വിഷയത്തിൽ മാധ്യമപ്രവർത്തകയെ അഭിനന്ദിച്ച് എഡ്വേർഡ് സ്നോഡൻ രംഗത്തെത്തി.

ദ ട്രിബ്യൂൺ പത്രത്തിലെ ലേഖിക രചന ഖൈരയാണ് പുറത്തു കൊണ്ടുവന്നത്. 500 രൂപ കൊടുത്താൽ ആധാർ ലഭിക്കുമെന്ന വാർത്ത പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവർത്തക അവാർഡിന് അർഹിക്കുന്നുവെന്ന് എഡ്വേർഡ് സ്നോഡൻ. അവർക്കെതിരെ അന്വേഷണമല്ല അവാർഡാണ് നൽകേണ്ടത്.

നിതീയ്ക്ക് വേണ്ടി നില നിൽക്കുന്ന ഗവർമെന്റാണ് ഇന്ത്യയിലെങ്കിൽ തീർച്ചയായും നിലപാടുകൾ തിരുത്തണമെന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സെക്യൂരിറ്റി ഉറപ്പുവരുത്തണമെന്നും സ്നോഡൻ ട്വിറ്ററിൽ കുറിച്ചു. ആധാർ വിവരങ്ങളിലേക്കും കടന്നുകയറാൻ അവസരം നൽകുന്ന ഏജൻസികൾ രാജ്യത്ത് സജീവമാകുന്നുവെന്ന് ദ ട്രിബ്യൂൺ പത്രത്തിലെ ലേഖിക രചന ഖൈരയാണ് പുറത്തു കൊണ്ടുവന്നത്.

ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കണ്ട നമ്പർ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്.