- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജു വർഗ്ഗീസിനെ അറസ്റ്റ് ചെയ്താലും അപ്പോൾ തന്നെ ജാമ്യത്തിൽ വിടും; ചാർജ് ചെയ്തിരിക്കുന്നത് തെളിഞ്ഞാൽ പോലും രണ്ടു വർഷമോ പിഴയോ ഉള്ള കുറ്റം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഇരയുടെ പേരു വെളിപ്പെടുത്തിയെന്ന കേസിൽ നടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്താലും ഉടൻ ജാമ്യത്തിൽ വിടും. ചില കുറ്റകൃത്യങ്ങളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐപിസി 228 എ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്. ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാൽസംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സെക്ഷൻ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വർഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്താലും പൊലീസിന് ജാമ്യം അനുവദിക്കാനാകും. ഒരാളെ കൊന്ന ശേഷം മാപ്പ് അപേക്ഷിച്ചാലും ശിക്ഷയ്ക്ക് കുറ്റവാളി അർഹ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഇരയുടെ പേരു വെളിപ്പെടുത്തിയെന്ന കേസിൽ നടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്താലും ഉടൻ ജാമ്യത്തിൽ വിടും. ചില കുറ്റകൃത്യങ്ങളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐപിസി 228 എ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്.
ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാൽസംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സെക്ഷൻ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വർഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്താലും പൊലീസിന് ജാമ്യം അനുവദിക്കാനാകും.
ഒരാളെ കൊന്ന ശേഷം മാപ്പ് അപേക്ഷിച്ചാലും ശിക്ഷയ്ക്ക് കുറ്റവാളി അർഹനാണ്. അജുവിനും അതു തന്നെയാണ് സംഭവിക്കുന്നത്. അറിയാതെ പോസ്റ്റ് ഇട്ടുവെന്ന് പറയുന്നതും നിയമത്തിന് മുമ്പിൽ നിലനിൽക്കില്ല. അതിനാൽ കുറ്റസമ്മതം നടത്തിയ അജുവിന് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് കളമശ്ശേരി പൊലീസ് അജു വർഗ്ഗീസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഉച്ചയ്ക്ക് 11.30 മുതൽ രണ്ടു വരെയായിരുന്നു മൊഴിയെടുക്കൽ. സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചു.
ഇതിനായി ഉപയോഗിച്ച ഫോൺ പൊലീസിനു കൈമാറി. പേരു വെളിപ്പെടുത്താൻ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടൻ പരസ്യമായി ഖേദം പ്രകിടിപ്പിച്ചിരുന്നുവെന്നും അജു മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ഖേദപ്രകടനത്തിനു നിയമസാധുതയില്ലെന്നു പൊലീസ് പറഞ്ഞു. അജു കൈമാറിയ ഫോൺ സൈബർ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്തിയശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു നീങ്ങും. പൊലീസിനു മുൻപിൽ കുറ്റം സമ്മതിച്ചെങ്കിലും ഇതിന് ആവശ്യമായ തെളിവ് ശേഖരിക്കാനാണ് പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കുന്നത്. ചില കുറ്റകൃത്യങ്ങളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐപിസി 228 എ പ്രകാരമാണു കേസ്.
ഇരയായ നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. ചാനൽ ചർച്ചയിൽ പേരു വെളിപ്പെടുത്തിയതിനെതിരെ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.