ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജർ അറസ്റ്റിൽ. ലക്‌നൗവിലാണ് സംഭവം. സ്ഥാപനത്തിലെ അമ്ബതോളം വരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. നിരന്തരമായി പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു.മദ്രസ മാനേജർക്കെതിരെ അന്തേവാസികളായ കുട്ടികൾ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.

പുറം ലോകവുമായി യാതൊരു ഇടപെടലും നടത്താൻ കഴിയാത്ത വിധത്തിലാണ് മദ്രസ പ്രവർത്തിച്ചിരുന്നത്. പീഡനത്തിനെതിരെ കുട്ടികൾ പ്രതികരിക്കുമ്‌ബോൾ ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും മദ്രസ അന്തേവാസിയായ പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കടലാസിൽ പീഡന വിവരം എഴുതി പുറത്തേക്കെറിഞ്ഞാണ് കുട്ടികൾ സംഭവം നാട്ടുകാരെ അറിയിച്ചത്. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി റിമാന്റ് ചെയ്തിരിക്കുകയാണ്