- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴക്ക് പുറമേ തടവും; ആദായ നികുതി വെട്ടിച്ചാൽ ക്രിമിനൽ കുറ്റം; നികുതി വരുമാനം ഇരട്ടിയാക്കാൻ ഉറച്ച നടപടികളുമായി മോദി സർക്കാർ
ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവരുടെ എണ്ണം കൂടുന്നു. 2014ൽ 22.04 ലക്ഷം പേരായിരുന്നു. കഴിഞ്ഞകൊല്ലം 58.95 ലക്ഷമായി. ഈ സാഹചര്യത്തിൽ ആദായ നികുതി വെട്ടിക്കുന്നതിനെ ക്രിമനൽകുറ്റമാക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ. മനഃപൂർവം നികുതിനൽകാത്തവരെ അറസ്റ്റുചെയ്യാനും സ്വത്തുവകകൾ പിടിച്ചെടുത്തു ലേലംചെയ്യാനും ധനമന്ത്രാലയത്തിന്റെ നിർദേശമുണ്ട്. റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെ ആദായനികുതിനിയമത്തിലെ 271 എഫ് വകുപ്പനുസരിച്ച് പിഴ ചുമത്തും. ഇത് 1000 രൂപമുതൽ 5000 രൂപവരെയാവാം. ഇതിനൊപ്പം 276 സി.സി. വകുപ്പനുസരിച്ച് കുറ്റവിചാരണയുമുണ്ടാകും. കുറ്റം തെളിഞ്ഞാൽ മൂന്നുമാസംമുതൽ ഏഴുവർഷംവരെയുള്ള തടവുശിക്ഷ ലഭിക്കും. നികുതിയടയ്ക്കാത്തവരുടെ 'പാൻ' കാർഡ് മരവിപ്പിക്കും. പാചകവാതക കണക്ഷന്റെ സബ്‌സിഡി പിൻവലിക്കും. ബാങ്ക് വായ്പ നിഷേധിക്കും. നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴചുമത്താനും അവരെ കുറ്റവിചാരണചെയ്യാനും നിലവിലുള്ള വകുപ്പുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് ഇതോടൊപ്പം നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനങ്ങൾ ഇക്കൊല
ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവരുടെ എണ്ണം കൂടുന്നു. 2014ൽ 22.04 ലക്ഷം പേരായിരുന്നു. കഴിഞ്ഞകൊല്ലം 58.95 ലക്ഷമായി. ഈ സാഹചര്യത്തിൽ ആദായ നികുതി വെട്ടിക്കുന്നതിനെ ക്രിമനൽകുറ്റമാക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ. മനഃപൂർവം നികുതിനൽകാത്തവരെ അറസ്റ്റുചെയ്യാനും സ്വത്തുവകകൾ പിടിച്ചെടുത്തു ലേലംചെയ്യാനും ധനമന്ത്രാലയത്തിന്റെ നിർദേശമുണ്ട്.
റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെ ആദായനികുതിനിയമത്തിലെ 271 എഫ് വകുപ്പനുസരിച്ച് പിഴ ചുമത്തും. ഇത് 1000 രൂപമുതൽ 5000 രൂപവരെയാവാം. ഇതിനൊപ്പം 276 സി.സി. വകുപ്പനുസരിച്ച് കുറ്റവിചാരണയുമുണ്ടാകും. കുറ്റം തെളിഞ്ഞാൽ മൂന്നുമാസംമുതൽ ഏഴുവർഷംവരെയുള്ള തടവുശിക്ഷ ലഭിക്കും. നികുതിയടയ്ക്കാത്തവരുടെ 'പാൻ' കാർഡ് മരവിപ്പിക്കും. പാചകവാതക കണക്ഷന്റെ സബ്‌സിഡി പിൻവലിക്കും. ബാങ്ക് വായ്പ നിഷേധിക്കും. നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴചുമത്താനും അവരെ കുറ്റവിചാരണചെയ്യാനും നിലവിലുള്ള വകുപ്പുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് ഇതോടൊപ്പം നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനങ്ങൾ ഇക്കൊല്ലംതന്നെ നടപ്പാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം.
നികുതിവകുപ്പിലെ ഉന്നതരുടെ യോഗം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുകൂട്ടിയിരുന്നു. നികുതിദായകരിൽ ഭയപ്പാടുണ്ടാക്കാതെ പിരിവ് ഊർജിതമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യോഗത്തിനു തുടർച്ചയായി കേന്ദ്ര പ്രത്യക്ഷനികുതിബോർഡ് തയ്യാറാക്കിയ പോംവഴിരേഖയിലാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. നികുതിയടയ്ക്കാത്തവരുടെ പാൻ കാർഡ് മരവിപ്പിക്കുന്നതോടെ അവർക്ക് ബാങ്കിൽനിന്ന് വായ്പയോ ഓവർ ഡ്രാഫ്‌റ്റോ ലഭിക്കില്ല. പാൻകാർഡില്ലാതെ നൽകുന്ന വായ്പ ബാങ്കിന്റെ കിട്ടാക്കടമായിട്ടാണു കണക്കാക്കുക. പാചകവാതകത്തിന്റെ സബ്‌സിഡി ഇപ്പോൾ ബാങ്കുകളിൽ നേരിട്ടു നൽകുകയാണു ചെയ്യുന്നത്. അത് പിൻവലിക്കാൻ നിർദ്ദേശം നൽകും.
പാൻകാർഡ് റദ്ദാക്കപ്പെടുന്നവരുടെ പേരുവിവരങ്ങൾ, വസ്തുവകകൾ രജിസ്റ്റർചെയ്യുന്ന രജിസ്ട്രാർമാരെ അറിയിക്കും. പാൻകാർഡുകൾ ആവശ്യമായിവരുന്ന രജിസ്‌ട്രേഷൻ അതോടെ തടസ്സപ്പെടും. രാജ്യത്തിന്റെ ഏതെങ്കിലുമൊരു മേഖലയിലാണ് നികുതിയിൽ വീഴ്ചവരുത്തുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റെല്ലായിടങ്ങളിലും കൈമാറും. മറ്റുഭാഗങ്ങളിൽനിന്നുള്ള വായ്പ, സബ്‌സിഡി എന്നിവ തടസ്സപ്പെടുത്താനാണത്. വ്യക്തികളുടെ ബാങ്ക്വായ്പ, ക്രെഡിറ്റ് കാർഡുകൾ മുതലായവയുടെ വിവരങ്ങൾ ശേഖരിച്ചുസൂക്ഷിക്കുന്ന കമ്പനിക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ(ഇന്ത്യ) ലിമിറ്റഡിൽനിന്ന്(സിഐബി.ഐ.എൽ.) വിവരങ്ങൾ വാങ്ങി അതിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇരുപതുകോടി രൂപയിൽ കൂടുതൽ നികുതികുടിശ്ശികയുള്ളവരുടെ പേരുവിവരങ്ങൾ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തുന്നത് തുടരും. അത്തരത്തിലുള്ള 67 പേരുകളാണ് ഇതുവരെ പരസ്യംചെയ്തത്. ഒരുകോടിയും അതിനുമേലും കുടിശ്ശികയുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ ഇക്കൊല്ലംമുതൽ പരസ്യപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.