ആലുവ : വെളിയത്തുനാട് സ്വദേശിനിയായ സ്‌ക്കൂൾ വിദ്യാർത്ഥിനി പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പൊലീസ് പിടിയിൽ. നർക്കോട്ടിക്ക്‌സെൽ ഡി.വൈ.എസ്‌പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

ആൺസുഹൃത്തിനാൽ പെൺകുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി. കഴിഞ്ഞ 22 ന് ആണ് പെൺകുട്ടിയെ കാണാതായത്. അച്ചന്റെ പരാതിയിൽ ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പിറ്റേന്ന് മൃതദേഹം പുഴയിൽ കണ്ടെത്തുകയായിരുന്നു. പോക്‌സോ ചുമത്തി അന്വേഷണം നടത്തി വരികെയാണ് സുഹൃത്തിനെ പിടികൂടുന്നത്. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.