- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരത്തിന്റെ ഭാഗമായി നൂറിലധികം കന്യകകളുമായി പണം വാങ്ങി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; എയ്ഡ്‌സ് രോഗിയായ മലാവിക്കാരൻ അറസ്റ്റിൽ
ലൈംഗിക ദുരാചാരത്തിന്റെ ഭാഗമായി നൂറിലധികം കന്യകമാരുമായി പണം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ട എയ്ഡ്‌സ് രോഗിയെ മലാവിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന്റെ ഭാഗമായി അവരെ ലൈംഗിക ജീവിതത്തിലേക്ക് നയിക്കുകയെന്ന ആചാരത്തിന്റെ ഭാഗമായാണ് ഇയാൾ ശാരീരിക ബന്ധത്തിലേർപ്പെട്ടുകൊണ്ടിരുന്നത്. തെക്കൻ ജില്ലയായ എൻസാഞ്‌ജെയിൽനിന്നുള്ള എറിക് അനീവയാണ് പൊലീസിന്റെ പിടിയിലായത്. നാലുമുതൽ ഏഴുവരെ ഡോളറാണ് ഓരോ പെൺകുട്ടിയുമായും ബന്ധപ്പെടുന്നതിന് ഇയാൾ കുടുംബാംഗങ്ങളിൽനിന്ന് ഈടാക്കിയിരുന്നത്. തെക്കൻ മലാവിയിൽ മാത്രം നിലനിൽക്കുന്ന ദുരാചാരമാണിത്. ഹൈനയെന്നാണ് ഇത്തരത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പുരുഷന്മാർ അറിയപ്പെടുന്നത്. പെൺകുട്ടികൾ ആദ്യമായി ഋതുമതിയാകുന്നതിന് പിന്നാലെയാണ് ഇവർ എത്തുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന് ചടങ്ങിനുശേഷം അച്ഛനമ്മമാരുടെ സമ്മതത്തോടെ ഇവർ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെടും. പെൺകുട്ടികൾ നല്ല ഭാര്യമാരായി തീരുന്നതിനും രോഗങ്ങളിൽനിന്ന് രക്ഷിക്കുന്നതിനുമാണ് ഈ ആചാരം നടത്തുന്നത്. എന
ലൈംഗിക ദുരാചാരത്തിന്റെ ഭാഗമായി നൂറിലധികം കന്യകമാരുമായി പണം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ട എയ്ഡ്‌സ് രോഗിയെ മലാവിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന്റെ ഭാഗമായി അവരെ ലൈംഗിക ജീവിതത്തിലേക്ക് നയിക്കുകയെന്ന ആചാരത്തിന്റെ ഭാഗമായാണ് ഇയാൾ ശാരീരിക ബന്ധത്തിലേർപ്പെട്ടുകൊണ്ടിരുന്നത്.
തെക്കൻ ജില്ലയായ എൻസാഞ്‌ജെയിൽനിന്നുള്ള എറിക് അനീവയാണ് പൊലീസിന്റെ പിടിയിലായത്. നാലുമുതൽ ഏഴുവരെ ഡോളറാണ് ഓരോ പെൺകുട്ടിയുമായും ബന്ധപ്പെടുന്നതിന് ഇയാൾ കുടുംബാംഗങ്ങളിൽനിന്ന് ഈടാക്കിയിരുന്നത്. തെക്കൻ മലാവിയിൽ മാത്രം നിലനിൽക്കുന്ന ദുരാചാരമാണിത്.
ഹൈനയെന്നാണ് ഇത്തരത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പുരുഷന്മാർ അറിയപ്പെടുന്നത്. പെൺകുട്ടികൾ ആദ്യമായി ഋതുമതിയാകുന്നതിന് പിന്നാലെയാണ് ഇവർ എത്തുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന് ചടങ്ങിനുശേഷം അച്ഛനമ്മമാരുടെ സമ്മതത്തോടെ ഇവർ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെടും.
പെൺകുട്ടികൾ നല്ല ഭാര്യമാരായി തീരുന്നതിനും രോഗങ്ങളിൽനിന്ന് രക്ഷിക്കുന്നതിനുമാണ് ഈ ആചാരം നടത്തുന്നത്. എന്നാൽ എയ്ഡ്‌സ് രോഗിയായ അനീവ ഈ ആചാരത്തിൽ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ് പൊലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. താൻ ഇതുവരെ നൂറിലേറെ പെൺകുട്ടികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനീവ പറഞ്ഞു.
12-ഉം 13-ഉം വയസ്സുള്ള പെൺകുട്ടികളാണ് ആചാരത്തിന്റെ ഭാഗമായി ഇയാൾക്ക് വഴങ്ങിക്കൊടുക്കേണ്ടിവരുന്നത്. എത്രവർഷമായി ഇയാൾ ഈ ആചാരത്തിന്റെ ഭാഗമായെന്ന കാര്യം വ്യക്തമല്ല. ബിബിസിയിൽ ഇയാളുമായി അഭിമുഖം വന്നതിനുപിന്നാലെ മലാവി പ്രസിഡന്റ് പീറ്റർ മുത്താരിക ഇയാളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.