- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോർഡിങ് കഴിഞ്ഞ് വിമാനം നീങ്ങിയപ്പോൾ ബ്രിഡ്ജിൽ നിന്നും ചാടി വിമാനത്തിന്റെ പിന്നാലെ ഓടി; അറസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്; വീഡിയോ പുറത്ത്
നാം എത്തുന്നതിന് മുമ്പ് ബസ് പുറപ്പെടാൻ തുടങ്ങിയാൽ അതിന് പുറകെ ഓടി എങ്ങനെയെങ്കിലും അതിൽ പിടിച്ച് കയറാൻ ശ്രമിക്കാത്തവരുണ്ടാകില്ല. എന്നാൽ പുറപ്പെടാൻ തുടങ്ങിയ വിമാനത്തിന് പുറകെ ഇത്തരത്തിൽ ആരും ഓടിയതായി കേട്ടിട്ടില്ല. എന്നാൽ അത്തരമൊരു അപൂർവ വാർത്തയാണ് ഇപ്പോൾ മാഡ്രിഡിലെ മെയിൻ ഇന്റർനാഷണൽ എയർപോർായ അഡോൾഫോ സ്വാറസ് മാഡ്രിഡ്-ബരാജാസ് എയർപോർട്ടിൽ നിന്നുമെത്തിയിരിക്കുന്നത്. ബോളീവിയക്കാരനായ ഒരാളാണ് ഇവിടെ ബോർഡിങ് കഴിഞ്ഞ് മുന്നോട്ട് നീങ്ങിയ വിമാനത്തിനെ ലക്ഷ്യം വച്ച് ബ്രിഡ്ജിൽ നിന്നും ചാടി വിമാനത്തിന് പിന്നാലെ ഓടി അതിൽ കയറാൻ ശ്രമിച്ചിരിക്കുന്നത്. വിമാനത്തിൽ കയറാൻ സാധിച്ചില്ലെന്നതോ പോകട്ടെ വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റം ചെയ്തതിന് ഇയാൾ അറസ്റ്റിലാവുകയും ചെയ്തു. കനത്ത തുക ഇയാളിൽ നിന്നും പിഴയായി ഈടാക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹസിക രംഗത്തത്തിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തന്റെ ബാഗുകളുമായി ജെറ്റ് ബ്രിഡ്ജിൽ നിന്നും ചാടിയ ഇയാൾ പുറപ്പെടാൻ തുടങ്ങിയ റിയാൻ എയർ വിമാനത്തിന് നേരെയാണ് ഓടുന്ന വീ
നാം എത്തുന്നതിന് മുമ്പ് ബസ് പുറപ്പെടാൻ തുടങ്ങിയാൽ അതിന് പുറകെ ഓടി എങ്ങനെയെങ്കിലും അതിൽ പിടിച്ച് കയറാൻ ശ്രമിക്കാത്തവരുണ്ടാകില്ല. എന്നാൽ പുറപ്പെടാൻ തുടങ്ങിയ വിമാനത്തിന് പുറകെ ഇത്തരത്തിൽ ആരും ഓടിയതായി കേട്ടിട്ടില്ല. എന്നാൽ അത്തരമൊരു അപൂർവ വാർത്തയാണ് ഇപ്പോൾ മാഡ്രിഡിലെ മെയിൻ ഇന്റർനാഷണൽ എയർപോർായ അഡോൾഫോ സ്വാറസ് മാഡ്രിഡ്-ബരാജാസ് എയർപോർട്ടിൽ നിന്നുമെത്തിയിരിക്കുന്നത്. ബോളീവിയക്കാരനായ ഒരാളാണ് ഇവിടെ ബോർഡിങ് കഴിഞ്ഞ് മുന്നോട്ട് നീങ്ങിയ വിമാനത്തിനെ ലക്ഷ്യം വച്ച് ബ്രിഡ്ജിൽ നിന്നും ചാടി വിമാനത്തിന് പിന്നാലെ ഓടി അതിൽ കയറാൻ ശ്രമിച്ചിരിക്കുന്നത്. വിമാനത്തിൽ കയറാൻ സാധിച്ചില്ലെന്നതോ പോകട്ടെ വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റം ചെയ്തതിന് ഇയാൾ അറസ്റ്റിലാവുകയും ചെയ്തു. കനത്ത തുക ഇയാളിൽ നിന്നും പിഴയായി ഈടാക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹസിക രംഗത്തത്തിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
തന്റെ ബാഗുകളുമായി ജെറ്റ് ബ്രിഡ്ജിൽ നിന്നും ചാടിയ ഇയാൾ പുറപ്പെടാൻ തുടങ്ങിയ റിയാൻ എയർ വിമാനത്തിന് നേരെയാണ് ഓടുന്ന വീഡിയോ ഇന്നലെയാണ് റിലീസായിരിക്കുന്നത്. തന്റെ ബഡ്ജറ്റ് ഫ്ലൈറ്റ് കിട്ടാഞ്ഞതിനെ തുടർന്ന് ഏതെങ്കിലുമൊരു വിമാനത്തിൽ കയറിപ്പറ്റി ലക്ഷ്യസ്ഥാനത്തെത്താൻ ഇയാൾ നടത്തിയ ശ്രമമാണ് അവസാനം വിനയായി മാറിയിരിക്കുന്നത്.സ്പാനിഷ് ട്രേഡ് യൂണിയനായ വർക്കേർസ് കമ്മീഷൻസ് ട്രേഡ് യൂണിയൻ ഫേസ്‌ബുക്ക് അക്കൗണ്ടിലാണിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ പകർത്തിയത് അഡോൾഫോ എയർപോർട്ടിലെ ഗ്രൗണ്ട് ക്രൂ മെമ്പറാണ്. വെള്ളിയാഴ്ച രാത്രി 9 മണിക്കാണീ സംഭവമുണ്ടായതെന്നാണ് സ്പാനിഷ് എയർപോർട്ട്സ് അഥോറിറ്റി എഇഎൻഎയുടെ വക്താവ് വെളിപ്പെടുത്തുന്നത്. ഇയാൾ ഓടുന്നത് കണ്ട ഉദ്യോഗസ്ഥർ സിവിർ ഗാർഡിനെ വിളിക്കുകയും ഇയാൾ ടാർമാകിൽ എത്തുന്നനതിന് മുമ്പ് പിടികൂടുകയുമായിരുന്നു.
പുറപ്പെടാൻ തുടങ്ങിയ ബോയിങ് 737 വിമാനത്തിന്റെ എട്ട് മുതൽ 10 അടി വരെ അടുത്ത് ഇയാൾ എത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വിമാനം നിർത്തിച്ച് അതിൽ കയറിപ്പറ്റാനായിരുന്നു ഇയാളുടെ ലക്ഷ്യം. യാതൊരു ഭാവഭേദവുമില്ലാതെ ജെറ്റ് ബ്രിഡ്ജിന് മുകളിൽ തന്റെ ലഗേജുകളുമായി ഇരിക്കുന്ന ആളുടെ ദൃശ്യങ്ങളാണ് വീഡിയോ തുടങ്ങുമ്പോൾ കാണാൻ സാധിക്കുന്നത്. തുടർന്ന് ബ്രിഡ്ജിൽ നിന്നും താഴോട്ട് ചാടിയിറങ്ങിയ ആൾ തന്റെ കൈകൾ മേലോട്ട് വീശി വിമാനം നിർത്തിക്കാൻ വൃഥാ ശ്രമിക്കുന്നുണ്ട്. തുടർന്ന് അയാൾ അപകടകരമായ രീതിയിൽ വിമാനത്തിന് നേരെ ഓടുകയായിരുന്നു.ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്നാണ് റിയാൻ എയർ വക്താവ് പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് വർധിച്ച് വരുന്ന ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാഡ്രിഡ് എയർപോർട്ട് ടെറർ അലേർട്ട് 4ൽ ആണുള്ളത്. അതിനാൽ ഈ സംഭവത്തെ അധികൃതർ അതിഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഈ വീഡിയോ കണ്ട് ഞെട്ടിത്തരിച്ച നിരവധി പേർ ഇക്കാര്യത്തിൽ വിലപ്പെട്ട നിർദേശങ്ങളും കമന്റുകളുമായി വർക്കേർസ് യൂണിയന്റെ ഫേസ്‌ബുക്ക് പേജിലെത്തിയിരുന്നു. ഇയാളെ സ്പാനിഷ് പൊലീസ് ചാർജ് ചെയ്യണമെന്നും വിമാനയാത്രയിൽ നിന്നും ഭാവിയിൽ വിലക്കേർപ്പെടുത്തണമെന്നുമാണ് ചിലർ നിർദേശിച്ചിരിക്കുന്നത്. ചിലരാകട്ടെ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾക്ക് താൻ സാക്ഷിയായിട്ടുണ്ടെന്നാണ് യൂണിയനിലെ ഒരംഗം സാക്ഷ്യപ്പെടുത്തുന്നത്.