- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടൻ സിറിയയേക്കാൾ ഭയാനകം; എനിക്ക് നാട്ടിലേക്ക് മടങ്ങണം; ഫൈവ്സ്റ്റാർ ഹോട്ടലിൽ താമസിക്കാനാവാതെ സിറിയയിലേക്ക് മടങ്ങാൻ ഹോം ഓഫീസിന് മുമ്പിൽ ബഹളം വച്ച സിറിയൻ അഭയാർത്ഥി ഡോക്ടർ അറസ്റ്റിൽ
സിറിയയിൽ നിന്നും ബ്രിട്ടനിലേക്ക് അഭയാർത്ഥിയായെത്തിയ ഡോക്ടറെ സിറിയയിലേക്ക് തിരിച്ച് പോകണമെന്ന് പറഞ്ഞ് ഹോം ഓഫീസിന് മുന്നിൽ വച്ച് ബഹളം വച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. തന്റെ കൈയിലുള്ള 30,000 പൗണ്ട് വിലയുള്ള റോളക്സ് വാച്ച് വിറ്റാൽ മാത്രമേ ബ്രിട്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ സാധിക്കുകയുള്ളൂവെന്ന സ്ഥിതി വന്നപ്പോഴാണ് താൻ ഇവിടം വിട്ട് പോകാൻ നിർബന്ധിതനാകുന്നതെന്ന് ഡോക്ടർ പറയുന്നു. ബ്രിട്ടനേക്കാൾ നല്ലത് യുദ്ധത്താൽ കലുഷിതമായതും ഏത് നിമിഷവും കൊല്ലപ്പെടാമെന്ന അവസ്ഥയുമുള്ള സിറിയ ആണെന്നാണ് ഈ ഡോക്ടർ പറയുന്നത്. പ്ലാസ്റ്റിക് സർജനായ ഡോ. അബ്ദുൾകാദർ മജീദ് അൽ-സുബെയ് ആണ് പിടിയിലായിരിക്കുന്നത്. സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലുള്ള ലൂണാർ ഹൗസിലെ ഹോം ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ വച്ചതിനെ തുടർന്നാണിയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് ബ്രിട്ടൻ തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്നും ഇവിടേക്ക് സാഹസപ്പെട്ട് വരുന്ന കലൈസിലെ ജംഗിൾ ക്യാമ്പിലുള്ളവരോട് തിരിച്ച് പോകാനും ഡോക്ടർ ഉപദേശിക്കുന്നു. ബ്രിട്ടനേക്കാൾ ഭേദമാണ് ക
സിറിയയിൽ നിന്നും ബ്രിട്ടനിലേക്ക് അഭയാർത്ഥിയായെത്തിയ ഡോക്ടറെ സിറിയയിലേക്ക് തിരിച്ച് പോകണമെന്ന് പറഞ്ഞ് ഹോം ഓഫീസിന് മുന്നിൽ വച്ച് ബഹളം വച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. തന്റെ കൈയിലുള്ള 30,000 പൗണ്ട് വിലയുള്ള റോളക്സ് വാച്ച് വിറ്റാൽ മാത്രമേ ബ്രിട്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ സാധിക്കുകയുള്ളൂവെന്ന സ്ഥിതി വന്നപ്പോഴാണ് താൻ ഇവിടം വിട്ട് പോകാൻ നിർബന്ധിതനാകുന്നതെന്ന് ഡോക്ടർ പറയുന്നു.
ബ്രിട്ടനേക്കാൾ നല്ലത് യുദ്ധത്താൽ കലുഷിതമായതും ഏത് നിമിഷവും കൊല്ലപ്പെടാമെന്ന അവസ്ഥയുമുള്ള സിറിയ ആണെന്നാണ് ഈ ഡോക്ടർ പറയുന്നത്. പ്ലാസ്റ്റിക് സർജനായ ഡോ. അബ്ദുൾകാദർ മജീദ് അൽ-സുബെയ് ആണ് പിടിയിലായിരിക്കുന്നത്. സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലുള്ള ലൂണാർ ഹൗസിലെ ഹോം ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ വച്ചതിനെ തുടർന്നാണിയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തനിക്ക് ബ്രിട്ടൻ തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്നും ഇവിടേക്ക് സാഹസപ്പെട്ട് വരുന്ന കലൈസിലെ ജംഗിൾ ക്യാമ്പിലുള്ളവരോട് തിരിച്ച് പോകാനും ഡോക്ടർ ഉപദേശിക്കുന്നു. ബ്രിട്ടനേക്കാൾ ഭേദമാണ് കലൈസാണെന്നാണ് ഇദ്ദേഹം തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നത്.
യുകെയിൽ അസൈലം ക്ലെയിം ചെയ്തതിനാൽ ഡോ.അബ്ദുൾകാദറിനെ ഇവിടെ ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല. അക്കാരണത്താൽ വരുമാനമൊന്നുമില്ലാതെ ജീവിക്കാനായി ഇദ്ദേഹം തന്റെ പ്രിയപ്പെട്ട റോളക്സ് വിൽക്കാൻ നിർബന്ധിതനായെന്നാണ് പറയുന്നത്. തുടർന്ന് ഇതുപയോഗിച്ച് താൻ താമസിക്കുന്ന ഫൈവ്സ്റ്റാർ ഹോട്ടൽ ബില്ലുകൾ അടയ്ക്കുകയും ചെയ്തു.
സിറിയയിൽ താൻ മാസത്തിൽ 6000 പൗണ്ട് ജോലി ചെയ്ത് നേടാറുണ്ടായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. എന്നാൽ ഒക്ടോബർ എട്ടിന് ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറങ്ങിയത് മുതൽ അധികൃതർ അത് പിടിച്ചെടുക്കുകയും പിന്നീട് തിരികെ തരാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് ഡോക്ടർ പരാതിപ്പെടുന്നത്. ഇവിടുത്തെ സ്ഥിതി ഇതായിരിക്കെ തന്നെ സിറിയയിലെ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ആലെപ്പോ നഗരത്തിലേക്ക് തിരിച്ച് പോകാൻ അനുവദിക്കണമെന്നാണ് ഡോ. കാദർ ഹോം ഓഫീസിനോട് അപേക്ഷിച്ചിരിക്കുന്നത്.
തനിക്ക് ബ്രിട്ടനിൽ ഒരു കാമുകിയുണ്ടെന്നും ഇതിന് മുമ്പ് താൻ തുർക്കിയിലും ലണ്ടനിലും ഫൈവ്സ്റ്റാർ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും ഡോക്ടർ പറയുന്നു. എന്നാൽ തന്നെ സിറിയയിലേക്ക് തിരിച്ചയക്കുന്നത് വരെ താൻ ഹോം ഓഫീസിന് മുന്നിൽ താമസിക്കുമെന്ന് പറഞ്ഞ് ബഹളം വച്ചതിനെ തുടർന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തനിക്ക് ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ മാത്രമേ താമസിക്കാനാവുകയുള്ളുവെന്നും എന്നാൽ തന്റെ രേഖകൾ അധികൃതർ കസ്റ്റഡിയിൽ വച്ചതിനാൽ ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും വരുമാനമുണ്ടാക്കാനാവുന്നില്ലെന്നും ഡോ.കാദർ പറയുന്നു. ഇവിടുത്തെ ഹോസ്റ്റലുകളിലെ ബെഡും ഭക്ഷണവും വളരെ മോശമാണെന്നും അതിനാൽ അവിടങ്ങളിൽ തനിക്ക് താമസിക്കാനാവില്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു.താൻ സിറിയയിൽ ചെന്ന് ജോലി ചെയ്ത് ജീവിച്ചോളാമെന്നും അതിനാൽ തന്റെ രേഖകൾ തിരിച്ച് നൽകണമെന്നുമാണ് ഡോക്ടർ ആവശ്യപ്പെടുന്നത്. താൻ സിറിയൻ പ്രസിഡന്റ് ആസാദിന് വേണ്ടി യുദ്ധം ചെയ്ത ആളാണെന്നും തിരിച്ച് പോയിട്ടും അത് തന്നെ തുടർന്നോളാമെന്നും ഡോ.കാദർ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വാദഗതികളുയർത്തി ഹോം ഓഫീസിന് മുന്നിൽ ഒരു മണിക്കൂറോളം പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഡോക്ടറെ അറസ്റ്റ് ചെയ്ത് നീക്കിയത്. തനിക്ക് യുകയെിൽ മൂന്ന് ബന്ധുക്കളും കാമുകിയുമുണ്ടെങ്കിലും കാർഡിഫ് പോലൊരു ഇഷ്ടപ്പെടാത്ത സ്ഥലത്ത് താമസിക്കാനാവില്ലെന്നും ഡോക്ടർ തുറന്ന് പറയുന്നു.