- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഘത്തിലെ പ്രധാനി ബാംഗ്ലൂരിൽ അറസ്റ്റിൽ; പെൺകുട്ടികളെ കബളിപ്പിച്ച് പകർത്തിയ അശ്ലീല ദൃശ്യങ്ങളുടെ അഞ്ഞൂറ് ക്ലിപ്പുകളും കണ്ടെടുത്തു
ബാംഗ്ലൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയെ സിബിഐ അറസ്റ്റു ചെയ്തു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂർ സ്വദേശഇ കൗശിക് കുനാർ അറസ്റ്റിലായത്. പെൺകുട്ടികളെ കബളിപ്പിച്ച് രഹസ്യമായി പകർത്തിയ അശ്ലീല ദൃശ്യങ്ങളുടെ അഞ്ഞൂറോളം ക്ലിപ്പു
ബാംഗ്ലൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയെ സിബിഐ അറസ്റ്റു ചെയ്തു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂർ സ്വദേശഇ കൗശിക് കുനാർ അറസ്റ്റിലായത്. പെൺകുട്ടികളെ കബളിപ്പിച്ച് രഹസ്യമായി പകർത്തിയ അശ്ലീല ദൃശ്യങ്ങളുടെ അഞ്ഞൂറോളം ക്ലിപ്പുകളും ഇയാളിൽ നിന്ന് സിബിഐ കണ്ടെടുത്തിട്ടുണ്ട്. വാട്ട്‌സ് ആപ് അടക്കമുള്ള നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അശ്ലീല വിഡിയോകൾ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തുവിടുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. നേരത്തെ അഞ്ച് പേർ ചേർന്ന് ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടതിനെതിരെ പൊതുപ്രവർത്തക് സുനിത കൃഷ്ണൻ പ്രചരണം നടത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ഇവരാണെന്നാണ് അറിവായിട്ടുള്ളത്.
ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തുവിന് കത്തയച്ചതിനെത്തുടർന്ന്! കോടതി സ്വമേധയാ കേസെടുക്കുകയും സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അയച്ച കത്തിനൊപ്പം ലഭിച്ച പെൻ െ്രെഡവിലെ ഒൻപതോളം അശ്ലീല വിഡിയോ ക്ലിപ്പുകൾ കോടതി തെളിവായി സ്വീകരിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചീഫ് ജസ്റ്റിസിന് ലഭിച്ച ക്ലിപ്പുകളിൽ മൂന്നെണ്ണം കൗശിക് അയച്ചതാണെന്ന് കണ്ടെത്തിയിട്ടുള്ളതായി സിബിഐ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒഡീഷയിൽ നിന്ന് മറ്റ് രണ്ടുപേരെയും പിടികൂടിയതായി അന്വേഷാണോദ്യോഗസ്ഥർ പറഞ്ഞു. കൗശികിന്റെ ഫ്‌ലാറ്റിൽ നിന്ന് എഡിറ്റിങ് സംവിധാനവും വിവിധ തരത്തിലുള്ള രഹസ്യ കാമറകളും പിടികൂടിയിട്ടുണ്ട്. ഇന്റർനെറ്റിൽ അപ്പ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ആളുകൾ കാണുന്നതിനനുസരിച്ച് ഇയാൾക്ക് പണം ലഭിക്കുമായിരുന്നെന്ന് സംഘം വെളിപ്പെടുത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുപോകും.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഫേസ്‌ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും പോസ്റ്റ് ചെയ്ത തിരുപ്പതി സ്വദേശിയെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേന്ദ്രസർക്കാരിന്റെ സ്വച്ച് ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.