- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധനഗ്‌ന ശരീരത്തിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ പതാകകൾ; ബിഗ് ബോസ് റിയാലിറ്റി ഷോ താരത്തിനെതിരെ ജലന്ധർ കോടതിയുടെ അറസ്റ്റ് വാറണ്ട്; ഫൈനൽ കഴിഞ്ഞാൽ ആർഷി ഖാന്റെ അറസ്റ്റെന്ന സൂചന നൽകി പൊലീസും
ന്യൂഡൽഹി: അർദ്ധനഗ്‌ന ശരീരത്തിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ പതാകകൾ. ശരീരത്തിൽ രണ്ട് രാജ്യങ്ങളുടേയും ദേശീയ പതാക വരച്ചിട്ടതിന് റിയാലിറ്റി ഷോ താരത്തിന് അറസ്റ്റ് വാറണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ ആർഷി ഖാനെതിരെയാണ് പഞ്ചാബിലെ ജലന്ധർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുപ്പിച്ചത്. നേരത്തെ മൂന്ന് തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടി കൂടിയായ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ബിഗ് ബോസിന്റെ ഫൈനൽ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആർഷി അറസ്റ്റിന് സ്റ്റേ നേടിയിട്ടുണ്ടെന്നാണ് സൂചന. അതിനിടെ താരത്തെ അറസ്റ്റു ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബർ ഒന്നു മുതൽ ആർഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടിൽ വീട്ടുതടങ്കൽ പോലെ കഴിയുകയാണ് അതിനാലാണ് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നതെന്നും ആർഷി ഖാന്റെ അഭിഭാഷകൻ പറയുന്നു. കഴിഞ്ഞ ദിവസം ആർഷിയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്
ന്യൂഡൽഹി: അർദ്ധനഗ്‌ന ശരീരത്തിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ പതാകകൾ. ശരീരത്തിൽ രണ്ട് രാജ്യങ്ങളുടേയും ദേശീയ പതാക വരച്ചിട്ടതിന് റിയാലിറ്റി ഷോ താരത്തിന് അറസ്റ്റ് വാറണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ ആർഷി ഖാനെതിരെയാണ് പഞ്ചാബിലെ ജലന്ധർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുപ്പിച്ചത്.
നേരത്തെ മൂന്ന് തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടി കൂടിയായ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ബിഗ് ബോസിന്റെ ഫൈനൽ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആർഷി അറസ്റ്റിന് സ്റ്റേ നേടിയിട്ടുണ്ടെന്നാണ് സൂചന. അതിനിടെ താരത്തെ അറസ്റ്റു ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഒക്ടോബർ ഒന്നു മുതൽ ആർഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടിൽ വീട്ടുതടങ്കൽ പോലെ കഴിയുകയാണ് അതിനാലാണ് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നതെന്നും ആർഷി ഖാന്റെ അഭിഭാഷകൻ പറയുന്നു. കഴിഞ്ഞ ദിവസം ആർഷിയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ബിഗ് ബോസിന്റെ സെറ്റിൽ ചെന്ന് ആർഷിയെ അറസ്റ്റു ചെയ്യണമെന്നാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ ജനിച്ച ആറഷി ഖാൻ കുട്ടിക്കാലത്തെ ഇന്ത്യയിലെത്തിയതാണ്. തമിഴ് ചിത്രങ്ങൾക്കു പുറമെ, 4 ഡി ചിത്രമായ ദി ലാസ്റ്റ് എംപറിറിലൂടെ ബോളിവുഡിലും അഭിനയിച്ചിരുന്നു.