- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമിർഖാന്റെ പി കെയ്ക്കെതിരെ യോഗാചാര്യൻ രവിശങ്കർ ഒന്നും പറഞ്ഞിട്ടില്ല; സ്വാമിജി പറഞ്ഞത് ബോളിവുഡിനെ പറ്റി; രണ്ട് വർഷം മുമ്പ് നടത്തിയ പ്രസംഗം തെറ്റായ സമയത്ത് പ്രചരിപ്പിച്ചെന്നും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ
തിരുവനന്തപുരം: വിവാദം കത്തികയറുന്നതിനെ ആമിർ ഖാൻ നായകനായ സിനിമ പികെ കോടികൾ കൊയ്യുകയാണ്. ഇതിനിടെയാണ് ആമിർ ചിത്രത്തിന്റെ പേര് പറയാതെ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വിമർശനം ഉന്നയിച്ചെന്ന വിധത്തിലുള്ള വാർത്തകളും പുറത്തു വന്നത്. എന്നാൽ പികെയ്‌ക്കെതിരെ രവിശങ്കർ രംഗത്തെത്തിയെന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് ആർട്ട് ഓ
തിരുവനന്തപുരം: വിവാദം കത്തികയറുന്നതിനെ ആമിർ ഖാൻ നായകനായ സിനിമ പികെ കോടികൾ കൊയ്യുകയാണ്. ഇതിനിടെയാണ് ആമിർ ചിത്രത്തിന്റെ പേര് പറയാതെ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വിമർശനം ഉന്നയിച്ചെന്ന വിധത്തിലുള്ള വാർത്തകളും പുറത്തു വന്നത്. എന്നാൽ പികെയ്‌ക്കെതിരെ രവിശങ്കർ രംഗത്തെത്തിയെന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് ആർട്ട് ഓഫ് ലിവിങ് പ്രവർത്തകർ വ്യക്തമാക്കി. ശ്രീ ശ്രീ രവിശങ്കർ അനുയായികളുമായി നടത്തുന്ന ദൈനംദിന ആശയ വിനിമയത്തിനിടെ നടത്തിയ പ്രസംഗം പികെയ്‌ക്കെതിരായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിവായിക്കപ്പെടുകയായിരുന്നു. പികെ റിലീസ് ചെയ്യുന്നത് ഒരു വർഷം മുമ്പ് ബോളിവുഡിലെ തെറ്റായ പ്രവണതകളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് പികെക്കെതിരെന്ന് വിധത്തിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ഡയറക്ടർ കൂടിയായി സ്വാമി സദ്യോജാത വ്യക്തമാക്കി.
2013 ജനുവരി ഒന്നിന് ബോളിവുഡിലെ തെറ്റായ പ്രവണതയെ കുറിച്ച് രവിശങ്കർ അനുയായികളോടെയാണ് പറയുകയുണ്ടായി. ഈ വീഡിയോ പികെക്കെതിരെന്ന വിധത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രചരിക്കപ്പെടുകയായിരുന്നു. യുട്യൂബിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ആരോ പികെയെ കുറിച്ചുള്ള അഭിപ്രായമെന്ന വിധത്തിൽ അപ്‌ലോഡ് ചെയ്തത്. ഇതോടെയാണ് ഇതു സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായതും വാർത്തയായതും.
സാംസ്‌കാരിക മൂല്യങ്ങൾക്കെതിരെ ആസൂത്രിതമായ ആക്രമണത്തിനാണ് ശ്രമമുണ്ടെന്നായിരുന്നു ഈ വീഡിയോയിൽ രവിശങ്കർ വിമർശിച്ചിക്കുന്നത്. അന്ന് ആശ്രമത്തിലെ പ്രതിദിന സംവാദത്തിന് ഇടെ ആത്മീയതയിൽ വിഗ്രഹാരാധനയുടെ പ്രസക്തിയെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായാണ് രവിശങ്കർ ഗുരുജി ഇങ്ങനെ പറഞ്ഞത്. ഒരു ബോളിവിഡ് സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അന്ന് രവിശങ്കർ മറുപടി പറഞ്ഞത്.
ചോദ്യത്തോട് ശ്രീ ശ്രീ രവിശങ്കർ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്: ക്ഷേത്രങ്ങൾ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് പറയുന്ന സിനിമകൾ എന്താണ് ചെയ്യുന്നത്. അഭിനേതാക്കളെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് നൂറ് കോടിയിലേറെ രൂപയുമായി പോകുകയാണെന്നും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ചിത്രങ്ങളും സംഗീതവും ഈ മേഖലകളോടുള്ള ആരാധനയും ഇല്ലാതായാൽ ലോകം എത്ര വൃത്തികെട്ട ഇടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2500 വർഷം പഴക്കമുള്ള ബുദ്ധപ്രതിമ തകർത്തപ്പോൾ അഫ്ഗാനിസ്ഥാൻ സാംസ്‌കാരികത്തകർച്ചയുടെ മരുഭൂമിയായി മാറി. മതങ്ങളിൽ നിന്നും സംസ്‌കാരത്തിൽ നിന്നും യുവതലമുറ വഴിപിരിഞ്ഞാൽ അവർ മദ്യലോബിയുടെ കൈയിലെത്തുമെന്നും രവിശങ്കർ അന്ന് അനുയായികളോടായി പറഞ്ഞിരുന്നു. ഇത്തരം തിന്മ നിറഞ്ഞ പ്രവർത്തനങ്ങളെ മായ്ക്കാൻ ആർട്ട് ഓഫ് ലിവിംഗിന് സാധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ രണ്ട് വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ തന്നെ 2014 ഡിസംബർ 26 വീണ്ടും യുട്യൂബിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് അത് പികെയെക്കുറിച്ചാണെന്ന വിധത്തിൽ വ്യാഖ്യാനിച്ചതും മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ അത് പ്രസിദ്ധീകരിച്ചതും. അതേസമയം രവിശങ്കർ പികെ കണ്ടിട്ടുപോലുമില്ലെന്നാണ് സ്വാമി സദ്യോജാത പറഞ്ഞത്. കാണാത്ത കാര്യത്തെ കുറിച്ച് അദ്ദേഹം അഭിപ്രായം പറയില്ലെന്നും സ്വാമി സദ്യോജാത മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ഇതുസംബന്ധിച്ച് തെറ്റായ വാർത്ത നൽകാനിടയായതിൽ മറുനാടൻ മലയാളി നിർവ്യാജം ഖേദിക്കുന്നു.