കേരളത്തിലെ പുകൾപെറ്റ ഒരു അന്താരാഷ്ട്ര വിദ്യാലയത്തിലെ വിദ്യാർത്ഥി സമൂഹത്തെ ഒരു പൊതു സ്ഥലത്ത് വച്ച് കണ്ടുമുട്ടി. ഓരോ കുട്ടിയുടെയും നെഞ്ചിൽ പരം വീർ ചക്ര മെഡൽ പോലെ തൂങ്ങുന്ന സ്‌കൂൾ ബാഡ്ജ്. കേരളത്തിൽ പലയിടങ്ങളിൽ ഇതുപോലെ അന്താരാഷ്ട്ര വിദ്യാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ഈ അന്താരാഷ്ട്രം എന്ന പേര് കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല.

മേൽപ്പറഞ്ഞ കുട്ടികളുടെ പെരുമാറ്റം എന്നെ ഞെട്ടിക്കുകയാണ് ചെയ്തത്. പാതയുടെ ഒരു ഓരത്ത് ആർക്കും ശല്യമുണ്ടാകാതെ നിന്ന് എന്റെ കാലിൽ മൂന്ന് കുട്ടികളോളം ചവുട്ടി. മൂത്തവരുടെ കാലിൽ അറിയാതെ ചവിട്ടിയാൽ കാലിൽ തൊട്ട് വന്ദിച്ച് ക്ഷമ ചേദിക്കുന്ന ഒരു വിദ്യാഭ്യാസമാണ് എനിക്ക് എന്റെ തലമുറയ്ക്ക് അതിന് മുൻപത്തെ അനേകം തലമുറകൾക്കും ഈ പാരമ്പര്യമാണ് ഉള്ളത്. എന്നാൽ എന്റെ കാലിൽ ചവുട്ടിയ ഒരു കുട്ടി പോലും തിരിഞ്ഞു നോക്കിയില്ല.

പൊതു നിലത്തിലെ അവരുടെ പെരുമാറ്റം ചുറ്റും കൂടി നിന്ന യാത്രക്കാരിൽ പലരിലും അരോചകത്വം ഉണ്ടാക്കുന്നതും ഞാൻ ശ്രദ്ധിച്ചു. അടുത്ത ഡസ്റ്റ്ബിൻ ഉണ്ടായിട്ടു കൂടി ചോക്ലേറ്റ് കടലാസുകൾ വെറും നിലത്തേക്ക് അലക്ഷ്യമായി ഇടുവാൻ അവർക്ക് യാതൊരു മടിയും തോന്നിയില്ല.

ഇടയ്ക്കിടെ വായിൽ നിന്ന് വരുന്ന മുറി ഇംഗ്ലീഷും അതും ഹിന്ദി ആക്‌സന്റെ കലർന്ന അമേരിക്കൻ പ്രയോഗങ്ങൾ , അമേരിക്കൻ ഭക്ഷണം അമേരിക്കൻ ടെലി സീരിയലുകൾ തുടങ്ങിയവയൊക്കെയാണ് അവരുടെ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ സംഭാവന.

ഇത് ഒരു ഒറ്റപ്പെട്ട് സംഭവമാണ് എന്ന് കരുതരുത്. മനഃശാസ്ത്ര മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രവർത്തിക്കുന്ന എനിക്ക് ഇത് ഒരു പഠന വിഷയം തന്നെയാണ്. ഇന്ത്യയിലും വിദേശത്തുമായി ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുമായും അദ്ധ്യാപകരുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്. ഒരു കാര്യം വളരെ വ്യക്തമാണ് നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസം അടി തെറ്റുകയാണ് ദിശാബോധം നശിക്കുകയാണ്.

വമ്പൻ, കെട്ടിടങ്ങൾ നീന്തൽ കുളങ്ങൾ, ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ, ചൈനീസ് വെസ്റ്റേൺ ഭക്ഷണങ്ങൾ, റോളർ സ്‌കേറ്റിങ്, കുതിര സവാരി ഗോൽഗ് തുടങ്ങിയവയാണ് ഒരു സ്‌കൂളിന് അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനം എന്ന പദവി ചടാർത്തി കൊടുക്കുന്നത്.

എന്റെ സ്‌കൂൾ അനുഭവം

ഞ്ചാം ക്ലാസ്സിലാണ് ഞാൻ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിൽ ചേർന്നത്. ഒരിക്കൽ ഞങ്ങൾ മൂന്ന് കൂട്ടുകാർ മിഠായി തിന്നതിന് ശേഷം മിഠായി കടലാസ് വരാന്തയിൽ തന്നെയിട്ടു. പുറകേ നടന്നു വന്നിരുന്ന് ഞങ്ങളുടെ ഹെഡ്‌മാസ്റ്റർ ഫാ: കുരുവിള ചെറിയാൻ അത് പെറുക്കി എടുത്ത് അടുത്തുള്ള വേസ്റ്റ് ബിന്നിൽ ഇട്ടു. അതിന് ഉപോൽപ്പമായി പിറ്റേ ദിവസത്തെ അസംബ്ലിക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഞങ്ങളുടെ സ്വാഭാവ രൂപീകരണത്തെ സ്വാധീനിച്ച പ്രധാന ഘടകം. ''ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറു തന്റെ ഓഫീസ് പരിസരത്തോ, വരാന്തയിലോ ആരെങ്കിലും അലക്ഷ്യമായി കടലാസ് എറിഞ്ഞിരിക്കുന്നത് കണ്ടാൽ സ്വന്തം കൈ കൊണ്ട് തന്നെ അതെടുത്ത് ഡസ്റ്റ് ബിന്നിൽ ഇടുമായിരുന്നു. അടുത്ത് വേസ്റ്റ് ബിന്നില്ലെങ്കിൽ ആ കടലാസുകൾ അദ്ദേഹം സ്വന്തം പോക്കറ്റിൽ തന്നെ ഇടുമായിരുന്നു. പണ്ഡിറ്റ് നെഹറുവിന് അതാകാമെങ്കിൽ നമുക്കും ആകാം''

വിദേശ രാജ്യങ്ങളിലെ അവരുടെ വൃത്തിയും മാന്യതയുമൊക്കെ കണ്ട് ഒരുപാട് അതിശയമൊന്നും എനിക്ക് തോന്നിയിട്ടില്ല. കാരണം സഹിഷ്ണതയുടെയും യുക്തി ചിന്തികളുടെയും ശാസ്ത്രീയവബോധത്തിന്റെയും പരസ്പരം ബുമാനത്തിന്റെയെല്ലാം ഉദാത്ത മാതൃക, പഠനം ഉവയെല്ലാം എന്റെ ആ വിദ്യാലയം തന്നെ ഞങ്ങൾക്ക് പകർന്നു തന്നിരുന്നു.

വെള്ളയടിക്കപ്പെടുന്ന കുഴിമാടങ്ങൾ

ടുത്തെയിട ഒരു വിദ്യാലയത്തിൽ ചെന്നപ്പോൾ കണ്ട് കാഴ്ച തികച്ചും നിരാശജനകമായിരുന്നു ബൗദ്ധിത നിലവാരങ്ങളുടെ കാര്യത്തിലും സിഹിഷ്ണുത, മാന്യത, മാനവിക തുടങ്ങിയ ഗുണങ്ങളുടെ കാര്യത്തിൽ ശ്രദ്ധേയമായ ഈ വിദ്യാലയത്തിന്റെ പുറം മതിൽ ലക്ഷണങ്ങൾ മുടക്കി പുനർ നിർമ്മിച്ചിരിക്കുന്നു. കൂടാതെ കുതിര സവാരിയും പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അത്യന്തികമായി ഒരു അപാചയം തന്നെയാണ്. നമ്മൾ കേരളത്തിൽ ഭാരതത്തിൽ കുട്ടികെ ആവശ്യം പഠിപ്പിക്കേണ്ട കാര്യങ്ങൾ സായിപ്പിന്റെ മഞ്ഞുകാല വിനോദമായ ഐസ് സ്‌കേറ്റിംഗും, ബില്ലാർഡ്‌സും, കുതിരസവാരിയും റോളർ സ്‌കേറ്റിംഗും ഒന്നുമല്ല.

  1. നമുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട കാര്യങ്ങൾ മനുഷ്യരോട് എങ്ങനെ മാന്യമായി ഇടപടെണം എന്ന് പഠിപ്പിക്കൂ.
  2. സമൂഹജീവിതത്തിൽ, വ്യക്തി ജീവിതത്തിൽ അനുവർത്തിക്കേണ്ട മാന്യത, പെതുവൃത്തി, പൗരബോധം, ട്രോഫിക്ക്, രാജ്യ നിയമങ്ങളുടെ പാലനം, സഹജീവികളോടുള്ള കരുണ, സഹാനുഭൂതി.
  3. സഹിഷ്ണുത അവയുടെ ജീവിതത്തിന്റെ ഓരോ മേഖലയിലുമുള്ള പ്രാധാന്യം
  4. മൂല്യബോധം, ജോലിയോടുള്ള സമീപനം
  5. അവശരോടും പ്രായമായവരോടും സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടുമുപള്ള സമീപനം
  6. പക്ഷിമൃഗാദികൾ, പ്രകൃതി സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സരിയായഉപയോഗം
  7. പ്രഥമ ശുശ്രൂഷ (ഫസ്റ്റ് എയ്ഡ് ആൻഡ് സിപിആർ)
  8. നീന്തൽ
  9. ശാരീരിക, മാനസിക ആരോഗ്യത്തിന്റെ പരിപാലനം ഇതൊക്കെയാവണം സർ വിദ്യാഭ്യാസത്തി നൽകേണ്ട ഊന്നൽ. മതത്തിന്റെ കഥകളും വിദ്വേഷത്തിന്റെ വിഷം ബീജവും പാശ്ചാത്യ സംസകാരത്തിലെ കുത്തഴിഞ്ഞ ചെയ്തികളുടെ തിരഞ്ഞു പിടിച്ചുള്ള അനുവർത്തനവും സായിപ്പിന്റെ നാട്ടിലെ വിനോദവും വസ്ത്രധാരണരീതികളും സംസാര രീതികളും എല്ലാം വെള്ളം തൊടാതെ അരച്ചു കലക്കി കൊടുക്കുന്നത് വിദ്യാ ആഭാസം തന്നെയാണ്.

ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ ഗുണങ്ങളെ സമൂലമായി പുറത്തു കൊണ്ട് വരുന്ന പരിശീലനമായിരിക്കണം വിദ്യാഭ്യാസം എന്ന് പറയുന്നത്. അതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമ ലക്ഷ്യം (മഹാത്മഗാന്ധി)