- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധ പശുക്കളും ഇന്ത്യൻ തീൻ മേശകളും
പശുക്കൾ മാതാവായും ദൈവമായും പരിഗണിക്കപ്പെടുന്ന ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഗോവധം നിരോദിക്കപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല. കേരളവും ബംഗാളുമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഗോവധം ഭാഗികമായോ പൂർണ്ണമായോ നിരോധിച്ചിട്ടുണ്ട്. ഭരണ ഘടനയുടെ ആർട്ടിക്കിൾ 48 ൽ ഉൾപ്പെടുത്തിയിട്ടുള്ള നിർദ്ദേശാത്മക തത്വങ്ങളിലൊന്നായ ഗോവധനിരോധനം സംസ്ഥാനങ
പശുക്കൾ മാതാവായും ദൈവമായും പരിഗണിക്കപ്പെടുന്ന ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഗോവധം നിരോദിക്കപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല. കേരളവും ബംഗാളുമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഗോവധം ഭാഗികമായോ പൂർണ്ണമായോ നിരോധിച്ചിട്ടുണ്ട്. ഭരണ ഘടനയുടെ ആർട്ടിക്കിൾ 48 ൽ ഉൾപ്പെടുത്തിയിട്ടുള്ള നിർദ്ദേശാത്മക തത്വങ്ങളിലൊന്നായ ഗോവധനിരോധനം സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാവുന്ന വിഷയമാണ്.
പല സംസ്ഥാനങ്ങളിലും ഗോവധം ജാമ്യം ലഭിക്കാത്ത വകുപ്പായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിലാണ് ഏറ്റവും കടുത്ത ശിക്ഷഗോവധത്തിനുള്ള്ളത് പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയായി ഗണിക്കപ്പെടുന്നു. ഇവിടെ ഗോമാംസം കൈവശം സൂക്ഷിക്കുന്നത് ഒരു വർഷം പുറം ലോകം കാണാതിരിക്കുന്നതിനു ഇടയായേക്കാം.
സ്വാഭാവികമായും മത വിശ്വാസങ്ങളുടെ പേരിൽ ഗോവധം നിരോധിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിൽ പക്ഷേ ബീഫ് തന്നെ നിരോധിക്കപ്പെട്ടതിനു തുല്ല്യമാണ്. ബീഫ് കഴിക്കുന്നത് വലിയ പാതകമായി ഉത്തരേന്ത്യൻ സമൂഹം കരുതുന്നു.
കഴിക്കരുത്, പക്ഷെ കഴിപ്പിക്കാം
ഇന്ത്യൻ തീൻ മേശകളിൽ പലയിടത്തും വർജ്ജ്യമായ ബീഫ് പക്ഷെ വിദേശ വിപണിയിൽ വൻ ഡിമാന്റുള്ള ഒരു ഭക്ഷ്യ ഉത്പന്നമാണ്. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് കൗ ബെൽറ്റ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബ്രാഹ്മണർ ഉൾപ്പെടുന്ന പലരും ബീഫ് കയറ്റുമതി ചെയ്യുന്ന ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്നത്. ഏറ്റവുമധികം മാംസം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനിയാണ് അൽ കബീർ. മിഡിൽ ഈസ്റ്റ് ലെ മാംസവിപണിയിൽ പ്രധാന പങ്ക് കരസ്ഥമാക്കിയ അൽ കബീറിന്റെ തലപ്പത്തിരിക്കുന്നത് അതുൾ സബർവാൾ ആണെന്നത് ഒരു പക്ഷെ ആശ്ചര്യമായിരിക്കാം. ബീഫിനു പുറമെ സീഫുഡ്‌സ്, റെഡി റ്റു ഈറ്റ് വിഭവങ്ങളും ഇവർ കയറ്റുമതി ചെയ്യുന്നുണ്ട്. പഷ്ചിമേഷ്യൻ രാജ്യങ്ങൾക്കു പുറമെ ജപ്പാൻ, മലേഷ്യ, ഫിലിപ്പിൻസ്, യു കെ വിപണികളിലും സാന്നിധ്യമറിയിച്ചിട്ടുള്ള അതുൾ സബർ വാലിന്റെ കമ്പനി അതത് വിപണികൾക്കാവശ്യമായ പേരിൽ തന്നെയാണത് അറിയപ്പെടുന്നത്.
മിഡിൽ ഈസ്റ്റിൽ അൽ കബീർ എന്ന മേൽ വിലാസത്തിൽ അറിയപ്പെടുന്നവർ ജപ്പാൻ മാർക്കറ്റ് ലക്ഷ്യമാക്കുന്നത് സമുറായ് എന്ന ബ്രാൻഡ് നാമത്തിലാണ്. അൽ കബീർ എന്ന പേരു ബാധ്യതയാവുമോ എന്നു ഭയന്നിട്ടാവണം ബ്രിട്ടീഷ് മാർക്കറ്റിൽ ഫാൽക്കൺ ഫൂഡ്‌സ് എന്ന നാമധേയം സ്വീകരിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം.
കൊല്ലാൻ വേണ്ടി വളർത്തുന്നവർ
ഈ അടുത്ത കാലം വരെ ലോകത്തിലെ ഹിന്ദു മതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചിരുന്ന ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായി നില കൊണ്ടിരുന്ന നേപ്പാളിൽ നടക്കുന്ന ഗാധിമയ് ഉത്സവത്തെകുറിച്ചറിഞ്ഞാൽ അമ്പരന്നു പോകും. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ഗാധിമയ് ഉത്സവത്തിലെ പ്രധാന ആചാരം മൃഗബലിയാണ്. ഈ വർഷം അമ്പതിനായിരത്തോളം മൃഗങ്ങളാന് കുരുതി കഴിക്കപ്പെട്ടത്. ഇതിൽ അയ്യായിരത്തിലധികവും പശുക്കൾ തന്നെയായിരുന്നു. ഇന്ത്യയിൽ ബീഹാർ അതിർത്തി വഴിയാന് ഈ കൂട്ടക്കുരുതിക്കു വേണ്ട കാലികളെ എത്തിക്കുന്നത്.
പശുക്കളുടെ സംരക്ഷണത്തിനു വേണ്ടി വാചാലമാവുന്ന ഒരു പാർട്ടി ഭരിക്കുമ്പോൾ ഈ കൂട്ടക്കുരുതി തടയുന്നതിനു വേണ്ടി ചർച്ചകൾ പോലും നടത്തിയിട്ടില്ല എന്നതാണ് നേര്. മറിച്ച് ഈയിടെ പോലും ഭീമമായ തുക നൽകി നേപ്പാൾ ഗവണ്മെന്റിനെ സഹായിച്ചിട്ടുണ്ടെന്നതും നാം മറന്നു കൂട.
പൗരാണീക ഇന്ത്യൻ സമൂഹത്തിന്റെ ഭക്ഷണരീതികൾ
ഇന്ത്യയിലെ പുരാണിക സമൂഹം പൊതുവെ സസ്യാഹാരികളായിരുന്നുവെന്നത് പറഞ്ഞു ഫലിപ്പിക്കപ്പെട്ട ഒരു വിശ്വാസം മാത്രമാണ്. ഉത്തരേന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ബ്രാഹ്മണ സമൂഹം മാംസ ഭക്ഷണം കഴിച്ചിരുന്നുവെന്ന് കാണിക്കുന്ന യാഥാർത്ഥ്യത്തിനു പിൻ ബലമേകുന്ന ചരിത്ര രേഖകൾ ഉണ്ട്. പ്രശസ്ത ചരിത്രകാരൻ ഡി എൻ ഝാ രചിച്ച ' ദി മിത്ത് ഓഫ് ഹോളി കൗ' എന്ന പുസ്തകത്തിൽ പശുമാംസം ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമായിരുന്നുവെന്ന് സമർത്ഥിക്കുന്നുണ്ട്.
ഇന്ത്യയുടെ മാംസ വിപണി
നിയന്ത്രണങ്ങളേറെയുണ്ടെങ്കിലും ഇന്ത്യയിൽ എറ്റവുമധികം ഭക്ഷിക്കപ്പെടുന്നത് ബീഫ് തന്നെയാണെന്നാണ് വസ്തുത. കോഴിയിറച്ചിയും മറ്റു മൃഗങ്ങളുടെ മാസവും ആഹാരമാക്കുന്നതിന്റെയും രണ്ടിരട്ടി വരും ബീഫ് ആഹാരമാക്കുന്നത്. 26 ലക്ഷം ടൺ ബീഫ് പ്രതിവർഷം ഇന്ത്യക്കാർ കഴിക്കുമ്പോൾ വെറും ആറ് ലക്ഷം ടൺ മാത്രമാണ് പ്രതിവർഷം ആഹാരമാക്കപ്പെടുന്നത്. 12. 8 ലക്ഷം ടൺ ബീഫാണ് കഴിഞ്ഞ വർഷം ഇതിനു പുറമെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളത്.
ബീഫും കേരള സമൂഹവും
കേരളത്തിലെ ജനങ്ങൾ മത ജാതി വ്യത്യാസങ്ങൾ കൂടാതെ ബീഫ് കഴിക്കുന്നുണ്ട്. ബ്രാഹ്മണ സമുദായംഗങ്ങൾ പൊതുവെ ബീഫ് കഴിക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നുണ്ടെങ്കിലും രഹസ്യമായി കഴിക്കുന്നവർ ഇല്ലാതില്ല. ഗോവധം നിരോധിക്കപ്പെട്ട തൊട്ടയൽ സംസ്ഥാനങ്ങളിൽ നിന്നു തന്നെയാണ് കേരള വിപണി ലക്ഷ്യമാക്കിക്കൊണ്ട് കാലികളെ എത്തിക്കുന്നത്.
ഒരു പക്ഷേ ഉത്തരേന്ത്യൻ ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം അതിവേഗം പിന്തുടരാൻ വെമ്പൽ കൊള്ളുന്ന വർത്തമാന കാലത്ത് ,ഭക്ഷണരീതികളും മാറ്റുന്നതിനു നമ്മൾ നിർബന്ധിതമാക്കപ്പെടുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.