- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്തിന്റെ യന്തിരനിലെ 'ചിട്ടി' കെട്ടുകഥയല്ല; നൂറ്റമ്പതിലധികം ഭാഷകൾ കൈകാര്യം ചെയ്യും; ജീവനക്കാർ കള്ളം കാണിച്ചാൽ പിടികൂടും; ഷോറൂമിലെത്തുന്ന ഓരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങൾ കണ്ടുപിടിക്കും; വിൽക്കാൻ കൊണ്ടുവന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും തപ്പിയെടുക്കും; കോഴിക്കോട്ട് ഷോറൂം മാനേജറായി റോയ എന്ന റോബോട്ട് എത്തുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം കേരളത്തിലേക്കും
കോഴിക്കോട്: റോബോട്ട് എല്ലാറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ കഥയായിരുന്നു ഷങ്കർ സംവിധാനം ചെയ്ത യന്തിരൻ എന്ന ചിത്രം. ചിട്ടി എന്ന റോബോട്ട് മനുഷ്യനിയന്ത്രണത്തിൽ നിന്ന് പുറത്തുകടന്ന് ചെയ്തു കൂട്ടുന്നതെല്ലാം വെറും സിനിമ മാത്രമാണെന്ന് കരുതി നമ്മൾ ആശ്വസിച്ചു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ കാലത്ത് യന്ത്രങ്ങൾ മനുഷ്യജീവിതത്തിൽ പൂർണ്ണമായും ഇടപെട്ടു തുടങ്ങിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ പല ഫാക്ടറികൾ ഉൾപ്പെടെ നിയന്ത്രിക്കുന്നത് റോബോട്ടുകളാണ്. ഇത്തരത്തിൽ ഒരു വാർത്തയിതാ കേരളത്തിൽ നിന്നും വരുന്നു. റോയ എന്ന റോബോട്ട് ഒരു ഷോറൂമിന്റെ മാനേജറായി ചാർജ്ജെടുക്കാൻ പോവുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു റോബോട്ട് ഷോറൂം മാനേജറായി ജോലിയിൽ പ്രവേശിക്കുന്നത്. പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ റോയൽ ഡ്രൈവിലാണ് ചാർജെടുക്കുന്നത്. മാനേജറായി അടുത്ത മാസം റോബോട്ട് എത്തുന്നത്. റോബോട്ടിക് ഇന്ററാക്ടീവ് സർവ്വീസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ള്യൂ അപ് ടെക്‌നോളജീസാണ്
കോഴിക്കോട്: റോബോട്ട് എല്ലാറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ കഥയായിരുന്നു ഷങ്കർ സംവിധാനം ചെയ്ത യന്തിരൻ എന്ന ചിത്രം. ചിട്ടി എന്ന റോബോട്ട് മനുഷ്യനിയന്ത്രണത്തിൽ നിന്ന് പുറത്തുകടന്ന് ചെയ്തു കൂട്ടുന്നതെല്ലാം വെറും സിനിമ മാത്രമാണെന്ന് കരുതി നമ്മൾ ആശ്വസിച്ചു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ കാലത്ത് യന്ത്രങ്ങൾ മനുഷ്യജീവിതത്തിൽ പൂർണ്ണമായും ഇടപെട്ടു തുടങ്ങിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ പല ഫാക്ടറികൾ ഉൾപ്പെടെ നിയന്ത്രിക്കുന്നത് റോബോട്ടുകളാണ്. ഇത്തരത്തിൽ ഒരു വാർത്തയിതാ കേരളത്തിൽ നിന്നും വരുന്നു. റോയ എന്ന റോബോട്ട് ഒരു ഷോറൂമിന്റെ മാനേജറായി ചാർജ്ജെടുക്കാൻ പോവുകയാണ്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു റോബോട്ട് ഷോറൂം മാനേജറായി ജോലിയിൽ പ്രവേശിക്കുന്നത്. പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ റോയൽ ഡ്രൈവിലാണ് ചാർജെടുക്കുന്നത്. മാനേജറായി അടുത്ത മാസം റോബോട്ട് എത്തുന്നത്. റോബോട്ടിക് ഇന്ററാക്ടീവ് സർവ്വീസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ള്യൂ അപ് ടെക്‌നോളജീസാണ് വികസിപ്പിച്ചജെടുത്തിരിക്കുന്നത്.
മനുഷ്യരൂപത്തിൽ നിർമ്മിച്ചിരിക്കുന്ന റോബോട്ടിന് റോയ എന്നാണ് പേര് നൽകിയിട്ടുള്ളത്. ഒരു കോടിയിലധികം രൂപ ചെലവിട്ട് ആറു മാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തത്. ഏകദേശം അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം. നൂറ്റിയമ്പത് കിലോഗ്രാം തൂക്കവും ഉണ്ട്. ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകൾക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കൾക്ക് വിവരങ്ങൾ നൽകുക. വിവരങ്ങൾ നൽകാനായി റോയയുടെ നെഞ്ചിന് മുകളിലായി ഒരു സ്‌ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. നൂറ്റിയമ്പതിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതാണ് റോബോട്ടിന്റെ മറ്റൊരു പ്രത്യേകത.
ബാറ്ററിയുടെ ചാർജ് തീരാറായാൽ റോയ തന്നെ ചാർജ് ചെയ്യും. ഷോറൂമിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ ഷോറൂമിലെ ലൈറ്റ്, കമ്പ്യൂട്ടർ, എ സി, ടെലിവിഷൻ എന്നിവ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും റോയയ്ക്ക് സാധിക്കും. ഷോറൂമിലെ ജീവനക്കാർ വല്ല കള്ളവും കാണിച്ചാലും പിടികൂടാനും കഴിയും. വിൽക്കാൻ കൊണ്ടുവന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും റോയ തപ്പിയെടുക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. കൂടാതെ ഷോറൂമിലെത്തുന്ന ഓരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങൾ കണ്ടുപിടിക്കാനും റോബോട്ടിന് സാധിക്കും. രാത്രി സമയത്താണെങ്കിൽ കമ്പനി അധികൃതരുമായി വീഡിയോ കോൺഫറൻസിനുള്ള സൗകര്യവും റോയ ചെയ്തു കൊടുക്കും.
ഇന്ന് മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന രാജ്യാന്തര ഐ ടി മേളയിൽ റോയയെ പ്രദർശിപ്പിക്കും. അവിടെ വെച്ച് റോബോട്ടിനെ തങ്ങളുടെ കമ്പനിക്ക് കൈമാറുമെന്ന് റോയൽ ഡ്രൈവിന്റെ ചെയർമാൻ കെ മുജീബ് റഹ്്മാൻ പറഞ്ഞു. പാങ്കോലിൽ റോബോട്ട് കോർപ്പറേഷനാണ് റോബോർട്ടിന്റെ ഹാർഡ് വെയർ നിർമ്മിച്ചിരിക്കുന്നത്. തല പൂർണമായും കോഴിക്കോട് വെച്ച് നിർമ്മിക്കുകയും മറ്റ് ശരീര ഭാഗങ്ങൾ പാങ്കോലിൽ റോബോർട്ട് കോർപ്പറേഷന്റെ ചൈനയിലെ ഫാക്ടറിയിൽ നിന്ന് നിർമ്മിച്ചെടുക്കുകയുമായിരുന്നു. ഇതിന് ആവശ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജെൻസും മറ്റ് സോഫ്റ്റ് വെയർ ഭാഗങ്ങളുമാണ് ഫ്‌ള്യൂ അപ് ടെക്‌നോളജീസ് നിർമ്മിച്ചത്. ത്രീഡി പ്രിന്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, വെർച്വൽ അസിസ്റ്റന്റ്, ചാറ്റ് ബോട്ടുകൾ തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകളുടെ സംയോജനമാണ് റോയ എന്ന ഈ റോബോട്ട്.
എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങൾക്ക് ഊർജമേകുന്ന ഇന്ധനമേതെന്നു ചോദിച്ചാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഉത്തരമാണ് ശാസ്ത്രലോകം നൽകുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപന, ബാങ്കിങ് എന്നു വേണ്ട എല്ലാ മേഖലകളിലും ഇന്നു നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ഇവയടക്കമുള്ള പല മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനകം തന്നെ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ആഗോള വിപണിയിൽ 36 ശതമാനം നിരക്കിൽ വളർന്നു കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപണി മൂല്യം 2025-ൽ മൂന്നു ലക്ഷം കോടി ഡോളറിലെത്തും എന്നാണു വിലയിരുത്തുന്നത്. 2015-ൽ ഇത് 126 ലക്ഷം കോടി മാത്രമായിരുന്നു എന്നതും ഇവിടെ പരിഗണിക്കണം.
മനുഷ്യർ ചെയ്യുന്ന ബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിക്കുംവിധം ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഉയർന്നു വരുന്നത് എന്തെല്ലാം പ്രശ്‌നങ്ങളാവും സൃഷ്ടിക്കുക? ഈ മേഖലയിലെ പ്രമുഖരായ എലോൺ മസ്‌ക്കും മാർക്ക് സക്കർബർഗും തമ്മിലുള്ള ഡിബേറ്റിൽ ഇതൊരു മുഖ്യ വിഷയമായിരുന്നു. ബിൽ ഗേറ്റ്‌സും ഇതേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചിരുന്നു. ചാറ്റ്‌ബോട്ടുകൾ മനുഷ്യനു മനസ്സിലാക്കാൻ കഴിയാത്ത അവയുടെ സ്വന്തമായ ഒരു ഭാഷ വികസിപ്പിച്ചെടുത്തതിനെത്തുടർന്ന് ഫേസ്‌ബുക് തങ്ങളുടെ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതി നിർത്തലാക്കിയതും ഇതോടനുബന്ധിച്ചുവേണം വിലയിരുത്താൻ.
സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന ചില ഘടകങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ ജോലിയെ എങ്ങനെയാവും ബാധിക്കുക എന്നതാണവരുടെ പ്രധാന ആശങ്ക. ഈ മേഖലയിൽ കൂടുതൽ നടപടിക്രമങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെയും ഇവ സ്വീകരിക്കാൻ ജനങ്ങൾ തയാറാണെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം കൂടിയാണിതു സൂചിപ്പിക്കുന്നത്.
കൃത്രിമ ബുദ്ധിമൂലം ജോലി അവസരങ്ങൾ നഷ്ടമാവുമോ?
കമ്പ്യൂട്ടർ വന്നപ്പോൾ പോലും അതിശക്തമായ സമരങ്ങൾക്ക് സാക്ഷിയായ നാടാണ് നമ്മുടേത്. കമ്പ്യൂട്ടർ ജോലിസാധ്യത ഇല്ലാതാക്കുമെന്ന പ്രചാരണം ഈ ഘട്ടത്തിലും വരാൻ സാധ്യതയുണ്ട്. എന്നാൽ അതിൽ കഴമ്പില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരുന്നതു മനുഷ്യർക്കു ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നാണ് ഈ മേഖലയിലെ ഏറ്റവും വലിയ വിമർശനം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ എന്താണെന്നു പരിശോധിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ വികസന മേഖലയിൽ നിന്നു മുന്നേറി യഥാർഥ ബിസിനസിലേക്കു കടന്നു വരുമ്പോൾ കാണുന്നതു വ്യത്യസ്തമായ ഒരു കാഴ്ചയാണ്. പുതുതലമുറ മാതൃകകൾ വികസിപ്പിച്ചു മാനവശേഷി കൂടുതൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുക എന്നതാണു പല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗങ്ങളിലും നമുക്കു കാണാനാവുന്നത്. ആഗോള തൊഴിലാളി ഉൽപാദന ക്ഷമതയിൽ 2065 ഓടെ 0.8 മുതൽ 1.4% വരെ വർധന കൈവരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കുമെന്നാണ് വിധഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തൊഴിൽ സേനയെ കൂടുതൽ ശക്തമാക്കാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവിനെക്കുറിച്ചു മനസ്സിലാക്കാൻ നയരൂപീകരണ രംഗത്തുള്ളവരും കോർപറേറ്റുകളും തയാറാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
യുകെ യിലെ ഒകാഡോയിലുള്ള ഓൺലൈൻ സൂപ്പർമാർക്കറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെയാണു പ്രയോജനപ്പെടുത്തിയത് എന്നത് നോക്കാം. വെയർഹൗസ് ആസൂത്രണം ചെയ്യുന്നതിന്റെ മുഖ്യപങ്ക് റോബട്ടിക്‌സ് വഴിയാണിവിടെ നടക്കുന്നത്. ആയിരക്കണക്കിന് ഉൽപന്നങ്ങൾ റോബട്ടുകൾ കൈകാര്യം ചെയ്യുകയും അവ പായ്ക്കു ചെയ്യുന്നതിനായി മനുഷ്യർക്കു മുന്നിൽ എത്തിക്കുകയും ചെയ്യുന്നു. ഷോപ്പിങ് ബാഗുകളിൽ നിറയ്ക്കപ്പെടുന്ന ഈ ഉൽപന്നങ്ങൾ കൃത്യ സമയത്തു ഡെലിവറി വാഹനങ്ങളിലേക്ക് എത്തിക്കും. ആ വാഹനങ്ങളുടെ ഡ്രൈവർമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയുള്ള സംവിധാനങ്ങളിലൂടെ റോഡിലെ തിരക്കും കാലാവസ്ഥയുമെല്ലാം കണക്കിലെടുത്തുള്ള ഏറ്റവും മികച്ച റൂട്ട് കണ്ടെത്തി അനുകൂലമായ വഴിയിലൂടെ യാത്ര ചെയ്യും.
സാങ്കേതിക വിദ്യ വളരുന്നതോടെ നഷ്ടമാകുന്ന ജോലികളെക്കാൾ കൂടുതൽ പുതിയ ജോലികൾ സൃഷ്ടിക്കപ്പടുന്നു. കഴിഞ്ഞ 500 വർഷത്തെ വ്യാവസായിക, സാങ്കേതികവിദ്യാ മുന്നേറ്റ ചരിത്രവും ഇതുതന്നെയാണു നമുക്കു കാട്ടിത്തരുന്നത്. ഒരു മേഖലയിൽ ജോലി ചെയ്യുന്നവർ ഒഴിവാക്കപ്പെടുമ്പോൾ അതിലേറെ തൊഴിലവസരങ്ങൾ വൈദഗ്ധ്യം ആവശ്യമുള്ള മറ്റു മേഖലകളിൽ കൂട്ടിച്ചേർക്കപ്പെടും. ഈ രംഗത്തെ ആശങ്കകൾ ശരിയാണെങ്കിൽ ജപ്പാൻ, കൊറിയ, ജർമനി തുടങ്ങി യന്ത്രവൽക്കരണ രംഗത്തു മുന്നേറ്റം നടത്തിയ രാജ്യങ്ങളിൽ കഴിഞ്ഞ നാലഞ്ചു ദശാബ്ദങ്ങളായി തൊഴിലില്ലായ്മ വൻ തോതിൽ കൂടേണ്ടതാണ്. എന്നാൽ, സ്ഥിതി അങ്ങനെയല്ല.
ഇപ്പോൾ നടക്കുന്ന പല ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിഷ്‌ക്കരിക്കപ്പെടും എന്നും ഏതാണ്ട് എല്ലാ ബിസിനസുകളുടെയും പശ്ചാത്തല പ്രവർത്തനങ്ങളുടെ മുഖ്യ പിൻബലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയി മാറും എന്നതുമായിരിക്കും വരുന്ന ദശാബ്ദങ്ങളിൽ സംഭവിക്കാൻ പോകുന്നത്. പല അർധ വൈദഗ്ധ്യ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ഇല്ലാതാക്കപ്പെടും. അതേ സമയം മാനുഷിക ഇടപെടലുകൾ വേണ്ടിവരുന്ന ഒരു ജോലിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് ഇല്ലാതാക്കപ്പെടില്ല. അതോടൊപ്പം തന്നെ മാനുഷിക ചിന്താശേഷി ആവശ്യമുള്ള സംരംഭകത്വം, തന്ത്രപരമായ ചിന്ത, സാമൂഹിക നേതൃത്വ പാടവം, വിൽപനാശേഷി, തത്വചിന്ത തുടങ്ങി പല മേഖലകൾക്കും വേണ്ടിയുള്ള ആവശ്യം ഏറെ വർധിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റേതു മാത്രമായ നേതൃത്വം നൽകുന്ന ഒന്നായിരിക്കുകയില്ല. അതിനൊപ്പം ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരുടെ ആവശ്യം വൻതോതിൽ വർധിക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള മാറ്റങ്ങൾക്കായി തയ്യാറെടുക്കുകയും കാത്തിരിക്കുകയും ചെയ്യുക എന്നതാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യാമാറ്റങ്ങൾക്ക് അനുസൃതമായ രീതിയിൽ തയ്യാറെടുക്കാൻ ഉതകുംവിധം തങ്ങളുടെ വിദ്യാഭ്യാസ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നയ രൂപകർത്താക്കളും കോർപറേറ്റുകളും തയാറാകുകയാണു വേണ്ടത്. രൂപകൽപനയുടെയും പുതിയ കണ്ടുപിടിത്തങ്ങളുടെയും സർവാത്മകതയുടെയും പിൻബലത്തോടെയുള്ള സംരംഭകത്വം വികസിപ്പിച്ചെടുക്കാൻ സഹായകമായ ഹബ്ബുകൾ ദേശീയ, സംസ്ഥാന തലങ്ങളിൽ ഉയർത്തിയെടുക്കാനുള്ള ശ്രമമാണ് ഇന്ത്യയിൽ അടിയന്തരമായി ആവശ്യമുള്ളത്. സർവാത്മകത, തന്ത്രപരമായ ചിന്ത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയും വികസിപ്പിച്ചെടുക്കണം. വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ സംയോജിപ്പിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവരുടെ ക്ലാസ് മുറികളിൽ സംയോജിപ്പിച്ചു പ്രയോജനപ്പെടുത്താനുമുള്ള നീക്കങ്ങളും വേണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.