- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത ചിത്രകാരൻ കെ.വി.ഹരിദാസൻ അന്തരിച്ചു; വിടവാങ്ങിയത് രാജാ രവിവർമ്മ പുരസ്‌ക്കാരം ഏറ്റുവാങ്ങും മുമ്പ്
ചെന്നൈ:പ്രശസ്ത ചിത്രകാരൻ കെ.വി.ഹരിദാസൻ അന്തരിച്ചു. 77 വയസ്സായിരുന്നു.ബാംഗ്ലൂരിലെ ഒരു സ്വകര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈ ചോളമണ്ഡലത്തിൽ നടക്കും. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായ അദ്ദേഹം ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപകാംഗമായിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്.

നിയോതാന്ത്രിക് ചിത്രകലയുടെ പ്രയോക്താവായിരുന്നു. ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ബ്രഹ്മസൂത്രം ചിത്രപരമ്പരയാണ്. സംസ്ഥാന സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാര ജേതാവായ അദ്ദേഹത്തിന്റെ അന്ത്യം പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നതിന് മുമ്പാണ്. തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് ചോളമണ്ഡലം കലാഗ്രാമത്തിലാണ് ശവസംസ്‌കാരം.
കണ്ണൂർ ജില്ലയിലെ കീച്ചേരിയാണ് സ്വദേശം. ഭാര്യ: പത്മിനിയമ്മ. ഏക മകൻ മോഹനകൃഷ്ണൻ വീഡിയോ സാങ്കേതികരംഗത്തെ കലാകാരനാണ്. ഹരിദാസൻ മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സിൽനിന്ന് പെയിന്റിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരൻ കെ.സി.എസ്.പണിക്കരുടെ ശിഷ്യനാണ്.
തമിഴ്‌നാട് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. ഒട്ടേറെ അന്താരാഷ്ട്ര ബിനാലെകളിൽ പങ്കെടുത്തു. ദീർഘകാലം തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പലായി പ്രവർത്തിച്ചു. കേന്ദ്രസാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെലോഷിപ്പും കേരള ലളിതകലാ അക്കാദമിയുടെ പ്രഥമ ലളിതകലാ പുരസ്‌കാരവും നേടിയിട്ടുണ്ട്.
അദ്ദേഹത്തിന് തൊണ്ടയിൽ അർബുദമുണ്ടെന്ന് ഒരുകൊല്ലംമുമ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് ബെംഗളൂരുവിലുള്ള എച്ച്.സി.ജി. ആശുപത്രിയിൽ റേഡിയേഷൻ ചികിത്സതേടിയിരുന്നു.