- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാറ്റിംഗിലൂടെ വലവീശി പിടിച്ച് പ്രണയകുരുക്കിലാക്കി; പ്രായപൂർത്തിയായാൽ വിവാഹമെന്ന് വാഗ്ദാനത്തിൽ വഴിവിട്ട ബന്ധം; പെൺകുട്ടിക്ക് പതിനെട്ട് തികഞ്ഞപ്പോൾ കാമുകൻ കൈമലർത്തി; പറവൂരിൽ നിന്നൊരു പീഡനക്കേസ് ഇങ്ങനെ
കൊച്ചി: ഫെയ്‌സ് ബുക്കിൽ ചാറ്റിംഗിലൂടെ പ്രണയത്തിൽ വീഴ്‌ത്തി പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. 18 തികയുമ്പോൾ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പറവുർ വടക്കേരയിലാണ് സംഭവം നടന്നത്. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര അമ്മൻ ചേരിൽ വീട്ടിൽ അരുണിനെതിരെ (24) വടക്കേക്കര പൊലീസ് കെസ്സെടുത്തു. പറവൂരിലെ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഫെയ്ബുക്ക് വഴിയാണ് അരുണിനെ പരിചയപ്പെടുന്നത്. നിരന്തരം ചാറ്റിംഗിലൂടെ ഇരുവരും അടുത്തു. പറവൂർ നിവാസികളായതു മൂലം പ്രണയിതാക്കൾക്ക് കണ്ടുമുട്ടാൻ എളുപ്പമായി. പ്രണയം വീട്ടുകാർ അറിഞ്ഞതോടെ കാമുകന്റെ വീട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് പ്രായപൂർത്തി ആയതിനു ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ നാലാം തീയതി 18 വയസ്സ് പൂർത്തി ആയപ്പോൾ വിവാഹ കാര്യം പറഞ്ഞപ്പോൾ കാമുകനായ അരുൺ പിന്മാറുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി ആലുവ റൂറൽ എസ്‌പിക്ക് ഉണ്ണിരാജക്ക് പരാതി നൽകുകയായിരുന്നു.പെൺകുട്ടിയെ മുന്നാർ, അതിര
കൊച്ചി: ഫെയ്‌സ് ബുക്കിൽ ചാറ്റിംഗിലൂടെ പ്രണയത്തിൽ വീഴ്‌ത്തി പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. 18 തികയുമ്പോൾ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകി.
പറവുർ വടക്കേരയിലാണ് സംഭവം നടന്നത്. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര അമ്മൻ ചേരിൽ വീട്ടിൽ അരുണിനെതിരെ (24) വടക്കേക്കര പൊലീസ് കെസ്സെടുത്തു. പറവൂരിലെ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഫെയ്ബുക്ക് വഴിയാണ് അരുണിനെ പരിചയപ്പെടുന്നത്. നിരന്തരം ചാറ്റിംഗിലൂടെ ഇരുവരും അടുത്തു. പറവൂർ നിവാസികളായതു മൂലം പ്രണയിതാക്കൾക്ക് കണ്ടുമുട്ടാൻ എളുപ്പമായി.
പ്രണയം വീട്ടുകാർ അറിഞ്ഞതോടെ കാമുകന്റെ വീട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് പ്രായപൂർത്തി ആയതിനു ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ നാലാം തീയതി 18 വയസ്സ് പൂർത്തി ആയപ്പോൾ വിവാഹ കാര്യം പറഞ്ഞപ്പോൾ കാമുകനായ അരുൺ പിന്മാറുകയായിരുന്നു.
ഇതേ തുടർന്ന് പെൺകുട്ടി ആലുവ റൂറൽ എസ്‌പിക്ക് ഉണ്ണിരാജക്ക് പരാതി നൽകുകയായിരുന്നു.പെൺകുട്ടിയെ മുന്നാർ, അതിരപ്പിള്ളി, ചെറായി ബീച്ച് എന്നിവിടങ്ങളിൽ വച്ച് പീഡീപ്പിച്ചെന്നാണ് പരാതി. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.