ന്യൂഡൽഹി: രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും രംഗത്ത്. വികസന പദ്ധതികൾ നടപ്പാക്കാൻ പണം വേണം. നികുതി വരുമാനം കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറല്ലെന്നും അമേരിക്കയിൽ എണ്ണ സംസ്‌കരണത്തിൽ ഇടിവുണ്ടായതും ഇന്ധനവില കൂടാൻ ഇടയാക്കിയെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞിരുന്നു. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അൽഫോൻസ് പറഞ്ഞിരുന്നു.