- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണത്തിന് എത്തിയവർക്കെല്ലാം സമ്മാനമായി അഗസ്ത്യ മരത്തിന്റെ വിത്ത് അടങ്ങിയ 'വിത്തു പേന'! ഇൻഫോപാർക്ക് ജീവനക്കാരന്റെ വിവാഹത്തിൽ ചർച്ചയായി പരിസ്ഥിതി സ്നേഹവും; അരുൺ വർക്കിയും നഴ്‌സിങ് അദ്ധ്യാപിക അൻസുവും മിന്നുകെട്ടൽ വ്യത്യസ്തമാക്കിയത് ഇങ്ങനെ
കോലഞ്ചേരി: പരിസ്ഥിതി സൗഹൃദ സന്ദേശം ഒരുക്കി വിവാഹം. പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കോലഞ്ചേരി ഊരമന സ്വദേശിയും ഇൻഫോ പാർക്ക് ജീവനക്കാരനുമായ അരുൺ വർക്കി കോടിയാട്ടിന്റെയും വധു പത്തനംതിട്ട വെല്ലൂർ സിഎംസി ഹോസ്പിറ്റൽ നഴ്‌സിങ് അദ്ധ്യാപികയുമായ അൻസുവിന്റെ വിവാഹമാണ് പുതുതലമുറയ്ക്ക് പുതു സന്ദേശമാകുന്നത്. കല്യാണത്തിന് വന്നവർക്കെല്ലാം ഒരു വിവാഹ സമ്മാനം. ഔഷധ ഗുണമുള്ള അഗസ്ത്യ മരത്തിന്റെ വിത്ത് അടങ്ങിയ 'വിത്തു പേന'. ഇത് കല്യാണത്തിനെത്തിയ രമേശ് ചെന്നിത്തലയും വിഡി സതീശനും അടക്കമുള്ളവർക്ക് കിട്ടി. എൻഎസ് യുക ദേശീയ കമ്മറ്റി അംഗമായ അബിൻ വർക്കിയുടെ ചേട്ടന്റെ കല്യാണമാണ് ഇത്തരത്തിൽ വ്യത്യസ്തമായത്. ആദ്യ പേന ഏറ്റുവാങ്ങിയത് രമേശ് ചെന്നിത്തലയാണ്. ഉപയോഗ ശേഷം പേനകൾ മണ്ണിൽ ചേരുമ്പോൾ ഇതിലുള്ള വിത്ത് മരമായി വളരുന്നു. 2000ത്തോളം വിത്തുകളാണ് വിവാഹ ദിനം വിതരണം ചെയ്തത്. പരിസ്ഥിതി സ്‌നേഹത്തിന്റെ സന്ദേശം എത്തിക്കാനായിരുന്നു ഇങ്ങനെ വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ചത്. ലക്ഷ്മി മേനോൻ എന്ന യുവസംരംഭകയാണ് പേനയിൽ നാളെ മ
കോലഞ്ചേരി: പരിസ്ഥിതി സൗഹൃദ സന്ദേശം ഒരുക്കി വിവാഹം. പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കോലഞ്ചേരി ഊരമന സ്വദേശിയും ഇൻഫോ പാർക്ക് ജീവനക്കാരനുമായ അരുൺ വർക്കി കോടിയാട്ടിന്റെയും വധു പത്തനംതിട്ട വെല്ലൂർ സിഎംസി ഹോസ്പിറ്റൽ നഴ്‌സിങ് അദ്ധ്യാപികയുമായ അൻസുവിന്റെ വിവാഹമാണ് പുതുതലമുറയ്ക്ക് പുതു സന്ദേശമാകുന്നത്.
കല്യാണത്തിന് വന്നവർക്കെല്ലാം ഒരു വിവാഹ സമ്മാനം. ഔഷധ ഗുണമുള്ള അഗസ്ത്യ മരത്തിന്റെ വിത്ത് അടങ്ങിയ 'വിത്തു പേന'. ഇത് കല്യാണത്തിനെത്തിയ രമേശ് ചെന്നിത്തലയും വിഡി സതീശനും അടക്കമുള്ളവർക്ക് കിട്ടി. എൻഎസ് യുക ദേശീയ കമ്മറ്റി അംഗമായ അബിൻ വർക്കിയുടെ ചേട്ടന്റെ കല്യാണമാണ് ഇത്തരത്തിൽ വ്യത്യസ്തമായത്.
ആദ്യ പേന ഏറ്റുവാങ്ങിയത് രമേശ് ചെന്നിത്തലയാണ്. ഉപയോഗ ശേഷം പേനകൾ മണ്ണിൽ ചേരുമ്പോൾ ഇതിലുള്ള വിത്ത് മരമായി വളരുന്നു. 2000ത്തോളം വിത്തുകളാണ് വിവാഹ ദിനം വിതരണം ചെയ്തത്. പരിസ്ഥിതി സ്‌നേഹത്തിന്റെ സന്ദേശം എത്തിക്കാനായിരുന്നു ഇങ്ങനെ വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ചത്.
ലക്ഷ്മി മേനോൻ എന്ന യുവസംരംഭകയാണ് പേനയിൽ നാളെ മരം ആവുന്ന ഒരു വിത്ത് ഒളിപ്പിച്ചു വച്ച് അവതരിപ്പിച്ചത്. ആദ്യം ലക്ഷ്മി ഡിസൈൻ ചെയ്ത് ഉണ്ടാക്കിയ പേനകൾ പിന്നീട് വീടിനടുത്തെ അമ്മമാരും ഭിന്നശേഷിയുള്ളവരുടെ സംഘടനകളുമൊക്കെ ഏറ്റെടുത്തു. ഇതോടെ വ്യാവസായിക അടിസ്ഥാനത്തിലും പേനകൾ നൽകാമെന്നായി. ഈ മാതൃകയാണ് അരുൺ വർക്കിയും വിവാഹത്തിന് വേണ്ടി കണ്ടെത്തിയതും വിതരണം ചെയ്തതും.
പ്ലാസ്റ്റിക്ക് ദുരന്തത്തിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരം പേനകൾ അവതരിപ്പിക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞാലും പ്രകൃതിക്ക് ദോഷമാകാത്ത കടലാസ് പേനകൾ ഇനിമുതൽ മരം നട്ട് വളർത്തുകയും ചെയ്യും