- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്ന് അരുണാചലിലെ ബിജെപി മുഖ്യമന്ത്രി പേമ ഖണ്ഡു; ജനങ്ങളുടെ അഭിപ്രായം പരിഗണിക്കണമെന്നും വിജ്ഞാപനം പിൻവലിക്കണമെന്നും ആവശ്യം; നടപടി പുനപ്പരിശോധിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി
ന്യൂഡൽഹി: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടു വിജ്ഞാപനം ഇറക്കിയ നടപടി കേന്ദ്രം പുനപ്പരിശോധിച്ചേക്കുമെന്ന സൂചന നല്കി അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. സംസ്ഥാന സർക്കാരുകളുടെ ഭാഗവും കൂടി കേട്ടതിനുശേഷം ആവശ്യമായ തിരുത്തൽ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞദിവസം പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അരുണാചൽ പ്രദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. പാർട്ടി നേതൃത്വം ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണം. വിജ്ഞാപനം തൽക്കാലം പിൻവലിക്കണമെന്നും പേമ ഖണ്ഡു ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ കൊണ്ടുവന്ന കന്നുകാലി കശാപ്പു നിയന്ത്രണത്തിൽ പ്രതിഷേധിച്ചു മേഘാലയിലെ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടതിനു പിന്നാലെയാണ് പേമ ഖണ്ഡുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മേഘാലയയിലെ ഗരോഹിൽസിൽനിന്നുള്ള നേതാവ് ബർണാഡ് മരാക്ക് ആണ് കേന്ദ്ര
ന്യൂഡൽഹി: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടു വിജ്ഞാപനം ഇറക്കിയ നടപടി കേന്ദ്രം പുനപ്പരിശോധിച്ചേക്കുമെന്ന സൂചന നല്കി അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. സംസ്ഥാന സർക്കാരുകളുടെ ഭാഗവും കൂടി കേട്ടതിനുശേഷം ആവശ്യമായ തിരുത്തൽ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞദിവസം പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അരുണാചൽ പ്രദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. പാർട്ടി നേതൃത്വം ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണം. വിജ്ഞാപനം തൽക്കാലം പിൻവലിക്കണമെന്നും പേമ ഖണ്ഡു ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കന്നുകാലി കശാപ്പു നിയന്ത്രണത്തിൽ പ്രതിഷേധിച്ചു മേഘാലയിലെ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടതിനു പിന്നാലെയാണ് പേമ ഖണ്ഡുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മേഘാലയയിലെ ഗരോഹിൽസിൽനിന്നുള്ള നേതാവ് ബർണാഡ് മരാക്ക് ആണ് കേന്ദ്രനയത്തെ വിമർശിച്ച് പാർട്ടിയിൽനിന്നു രാജിവച്ചത്. ഗരോഹിൽസിൽ ബിജെപി നിർണായ ശക്തിയായി വളരുന്നതിനിടെയാണു ബർണാഡിന്റെ രാജി.